)
തിരുവനന്തപുരം: മണ്ണന്തല മരുതൂറിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് തിരുവനന്തപുരത്തുനിന്നും വെമ്പായത്തേക്ക് പോകുന്ന എംസി റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. വാഹനങ്ങൾ മറ്റു സ്ഥലങ്ങളിൽ കൂടി വഴി തിരിച്ചു വിടുകയാണ്. അപകടത്തെ തുടർന്ന് രണ്ടു ഡ്രൈവർമാരും അരമണിക്കൂറോളം കുടുങ്ങിപ്പോയി.
അപകടത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവറുടെ ഒഴിച്ച് ബാക്കി ആരുടെയും പരിക്ക് അത്ര ഗുരുതരമല്ല എന്നാണ് പോലീസ് പറഞ്ഞത്. രണ്ട് ഡ്രൈവർമാരെയും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഇവർക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്.
വാഹനങ്ങൾ അപകട സ്ഥലത്തു നിന്നും മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നിയന്ത്രണംവിട്ട ലോറി ബസ്സിലേക്ക് ഇടിച്ചു കയറിയാൻ അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.