Thiruvananthapuram Crime News: വിവാഹമോചന കേസ് ഒത്തുതീർപ്പിനായി ലക്ഷങ്ങൾ തട്ടിയെടുത്തു: തിരുവനന്തപുരത്ത് അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

വിവാഹമോചന കേസ് ഒത്ത് തീർപ്പിനായി ഹർജിക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയ തുകയാണ് ഇവർ തട്ടിയെടുത്തത്.

Written by - Karthika V | Last Updated : Nov 17, 2025, 09:36 AM IST
  • വിവാഹമോചനവുമായി ബന്ധപ്പെട്ട കുടുംബകോടതി മധ്യസ്ഥ നടപടിക്കിടെ, പരാതിക്കാരൻ നൽകിയ 40 ലക്ഷം രൂപ എതിർ കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് പരാതി.
  • സുലൈഖയ്ക്ക് ഒളിവിൽ താമസിക്കുവാൻ സൗകര്യം ഒരുക്കിയതിനാണ് അരുണിനെ അറസ്റ്റ് ചെയ്തത്.
Thiruvananthapuram Crime News: വിവാഹമോചന കേസ് ഒത്തുതീർപ്പിനായി ലക്ഷങ്ങൾ തട്ടിയെടുത്തു: തിരുവനന്തപുരത്ത് അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹമോചന കേസ് ഒത്ത് തീർപ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിച്ച കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിനിയും അഭിഭാഷകയുമായ സുലൈഖ യു, അരുൺ ദേവ് എന്നിവരെയാണ് നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. സുലൈഖയ്ക്ക് ഒളിവിൽ താമസിക്കുവാൻ സൗകര്യം ഒരുക്കിയതിനാണ് അരുണിനെ അറസ്റ്റ് ചെയ്തത്. സുലൈഖയുടെ ഭർത്താവ് നസീർ ഒളിവിലാണ്. കേസിലെ രണ്ടാം പ്രതിയാണ് നസീർ.

Add Zee News as a Preferred Source

വിവാഹമോചനവുമായി ബന്ധപ്പെട്ട കുടുംബകോടതി മധ്യസ്ഥ നടപടിക്കിടെ, പരാതിക്കാരൻ നൽകിയ 40 ലക്ഷം രൂപ എതിർ കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് പരാതി. 2025 ജൂലൈയിൽ തുക അഭിഭാഷകയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെങ്കിലും, പിന്നീട് 11.20 ലക്ഷം മാത്രമാണ് തിരികെ നൽകിയത്. 28.80 ലക്ഷം ഇപ്പോഴും കുടിശ്ശികയായി ഉണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹർജിക്കാരന്റെ സമ്മതത്തോടെ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്ന തെറ്റായ അവകാശവാദമാണ് പ്രതികൾ ഉന്നയിച്ചത്.

പരാതിയിൽ അന്വേഷണം ശക്തിപ്പെടുത്താനും പ്രത്യേക സംഘത്തെ നിയോഗിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു.

Also Read: Delhi Blast Case: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ തയ്ബയുമായി ബന്ധം?

അതേസമയം, പ്രൊഫഷണൽ അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് അഭിഭാഷകക്കെതിരെ അഭിഭാഷക നിയമം 1961 പ്രകാരം കേരള ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. സമാനമായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികൾ മുൻപും ഇവർക്കെതിരെ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മുന്‍പ് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും 10 ദിവസത്തിനുള്ളിൽ തുക തിരികെ നൽകും എന്ന അഭിഭാഷകയുടെ അഭ്യർത്ഥനയെ തുടർന്ന് അറസ്റ്റ് നടപടി താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ സമയപരിധി പലതവണ ലംഘിച്ചതോടെ കോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലങ്ങളിലെ ആവർത്തിച്ച വ്യത്യാസങ്ങൾ കോടതിയവഹേളനത്തിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News