തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാട്ടാക്കട പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളനാട് സ്വദേശി ബിജോയ് ബിയെ ആണ് പോക്സോ ആക്ട് പ്രകാരം കസ്റ്റഡിയിൽ എടുത്തത്.
പെൺകുട്ടി പഠിക്കുന്ന കാലം മുതൽ പ്രതി വിവാഹ വാഗ്ദാനം നൽകുകയും, വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീടിനടുത്തുള്ള ഒരു വീട്ടിൽ വച്ചും പീഡനം നടന്നിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായതോടെ പ്രതി വിവാഹം കഴിക്കാൻ വിസമ്മതിച്ചു. തുടർന്ന് അതിജീവിത കാട്ടാക്കട പോലീസിൽ പരാതി നൽകുകയായിരുന്നു.
Also Read: Maoist Arrested In Munnar: മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ
ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









