)
തിരുവനന്തപുരം: നെയ്യാറ്റിൻകര പൊഴിയൂരിൽ വൻ മണ്ണെണ്ണ വേട്ട. സിവിൽ സപ്ലൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
തമിഴ്നാട്ടിൽ നിന്ന് കടൽ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 2200 ലിറ്ററിലധികം മണ്ണെണ്ണ പിടികൂടി. പൊഴിയൂരിൽ ആണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ണെണ്ണ പിടിച്ചെടുത്തത്.
ടാങ്കുകളിലായി സൂക്ഷിച്ച 2200 ലിറ്റർ മണ്ണെണ്ണയാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ. നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മണ്ണെണ്ണ പിടികൂടിയത്. തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച ശേഷം കടൽ മാർഗം ബോട്ടിലാണ് പൊഴിയൂരിൽ മണ്ണെണ്ണ എത്തിക്കുന്നത്.
പൊഴിയൂരിൽ എത്തിച്ച മണ്ണെണ്ണ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സിവിൽ സപ്ലൈ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വിപണിയിൽ വില കൂട്ടി വിൽക്കാനാണ് ഈ കടത്ത്. ഇതിനായി വലിയ ഒരു സംഘം തന്നെ രംഗത്തുണ്ട്. തമിഴ്നാട്ടിലെ സാധാരണക്കാർക്ക് നൽകാനുള്ള മണ്ണെണ്ണയാണ് കേരളത്തിലെ കരിഞ്ചന്തകളിൽ എത്തുന്നത്. ഇതിനായി പ്രവർത്തിക്കുന്ന ലോബികളെ കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.