)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ റിമാൻഡിൽ. വെൻപകൽ പട്ടിയക്കാലയിൽ സംഗീതയിൽ സുനിൽകുമാർ (60) ആണ് മകൻ സിജോയ് സാമുവലിന്റെ (19) മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന സുനിൽ കുമാർ ജൂലൈ 11നാണ് മരിച്ചത്.
അമിതമായ മൊബൈൽ ഫോൺ ഉപയോഗവും, വീഡിയോ ഗെയിം ആസക്തിയും ആണ് സിജോയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കൊവിഡ് കാലത്ത് പഠന ഉപകരണമായി ലഭിച്ച മൊബൈൽ ഫോൺ പിന്നീട് വീഡിയോ ഗെയിമുകളിക്കും, സാമ്പത്തിക ഇടപാടുകളോടുകൂടിയ ഇൻറർനെറ്റ് ഇടപാടുകളിലേക്കും നീങ്ങിയിരുന്നു. ഇത് മാതാപിതാക്കൾ നിയന്ത്രിച്ചതും സിജോയെ ചൊടിപ്പിച്ചു.
ബൈക്ക് വാങ്ങി നൽകണമെന്ന ആവശ്യവും കുടുംബ വസ്തുവിന്റെ 5 സെന്റ് സുനിൽകുമാർ മൂത്ത മകൾക്ക് നൽകിയതും, സിജോ മാതാപിതാക്കളെ കയ്യേറ്റം ചെയ്യുന്ന തലത്തിലേക്ക് എത്തി. പഞ്ചായത്ത് അംഗം ഉൾപ്പെടെ ഇടപെട്ട് സിജോയെ കൗൺസിലിംഗ് വിധേയനാക്കിയിരുന്നുവെങ്കിലും ഡോക്ടർമാർ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ സിജോയിൽ കണ്ടെത്തിയിരുന്നില്ല. എന്നാൽ സിജോ മാതാപിതാക്കളെ മർദ്ദിക്കുന്നത് പതിവായതോടെ ഇവർ വെൺപകലിലെ വീട് വിട്ട് കാഞ്ഞിരംകുളത്ത് വീട് വാടകയ്ക്ക് എടുത്ത് മാറുകയായിരുന്നു.
ബേക്കറി ഉടമ കൂടിയായ സുനിൽകുമാർ ദിവസവും സിജോയ്ക്ക് ഭക്ഷണവും പണവും എത്തിച്ചിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ 11ന് ഭക്ഷണവുമായി എത്തിയ സുനിലിനെ സിജോ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കാൽവഴുതി പഠിക്കെട്ടിൽ നിന്നും വീണതായിരുന്നു എന്നാണ് സുനിൽ കുമാർ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ പിന്നീട് ഭാര്യയോട് മകൻ ആക്രമിച്ചതാണെന്ന് പറഞ്ഞു. സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകര പോലീസ് സിജോയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.