Police Beats Man: ഉത്സവഘോഷയാത്ര കഴിഞ്ഞ് മടങ്ങവെ യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; പരാതി നൽകി

ഭാര്യയുടെയും മക്കളുടെയും മുൻപിൽ വെച്ചാണ് പൊലീസുകാർ ഇയാളെ ക്രൂരമായി മർദ്ദിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 14, 2025, 08:05 PM IST
  • മുരുക്കുംപുഴ സ്വദേശി ഷിബുവിനെയാണ് (38) മംഗലപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായി മർദ്ദിച്ചത്.
  • മർദ്ദനത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
  • മാർച്ച് 8ന് ആയിരുന്നു സംഭവം.
Police Beats Man: ഉത്സവഘോഷയാത്ര കഴിഞ്ഞ് മടങ്ങവെ യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; പരാതി നൽകി

തിരുവനന്തപുരം: ഉത്സവ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റതായി പരാതി. മുരുക്കുംപുഴ സ്വദേശി ഷിബുവിനെയാണ് (38) മംഗലപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. 

Add Zee News as a Preferred Source

ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഷിബുവിനെ പൊലീസ് മർദ്ദിച്ചത്. മാർച്ച് 8ന് ആയിരുന്നു സംഭവം. ശനിയാഴ്ച രാത്രി 11 മണിയോടെ ഘോഷയാത്ര കഴിഞ്ഞ് കുട്ടികൾക്ക് കരിമ്പ് വാങ്ങാൻ പോയപ്പോൾ ആയിരുന്നു മർദ്ദനം. എന്നാൽ ഒരു പെറ്റി കേസിൽ പോലും പ്രതിയല്ലാത്ത ഷിബുവിനെ മർദ്ദിച്ചതിന്റെ കാരണം വ്യക്തമല്ല. 

Also Read: Kalamassery Ganja Case: കളമശ്ശേരി കഞ്ചാവ് വേട്ട; നടപടിയുണ്ടാകുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം, ആകാശ് റിമാൻഡിൽ

 

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാളുടെ  സഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഷിബുവിന്. 

തന്നെ മർദ്ദിച്ച ഉദ്യോഗസ്ഥനെതിരെ നിയമപരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്കും പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും ഷിബു പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News