)
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ. നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്രപതി ഇന്ന് വൈകുന്നേരം 06:20 ന് തിരുവനന്തപുരത്തെത്തും. ഇന്ന് രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ രാവിലെ 09:35 ന് ഹെലികോപ്റ്ററിൽ നിലയ്ക്കൽ പോകും.
തുടർന്ന് റോഡ് മാർഗം പമ്പയിലെത്തുകയും ശേഷം പ്രത്യേക വാഹനത്തിൽ സന്നിധാനത്തെത്തുകയും ചെയ്യും. ശബരിമല ദർശനം നടത്തിയ ശേഷം രാശിട്രപതി രാത്രി തന്നെ തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടൽ ഭയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കുന്ന ഗവർണർ ശേഷം പിറ്റേന്ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും.
അതിനുശേഷം ഉച്ചയ്ക്ക് 12: 50 ന് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പാലാ സെയ്ന്റ്തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോസത്തിൽ പങ്കെടുക്കും. ഒക്ടോബർ 24 ന് എറണാകുളം സെയ്ന്റ്തെരേസാസ് കോളേജിലെ ചാടങ്ങുകളിൽ പങ്കെടുത്ത ശേഷമായിരിക്കും രാഷ്ട്രപതി ഡൽഹിയ്ക്ക് മടങ്ങുക.
രാഷ്ട്രപതിയുടെ സന്ദർശനത്തിനോടനുബന്ധിച്ചു ഇന്നും നാളെയും സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ല. ബുധനാഴ്ച വൈകുന്നേരം മാത്രമായിരിക്കും ദർശനം ഉണ്ടാകുക. അതും രാഷ്ട്രപതി നിലയ്ക്കലിൽ നിന്നും മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തി വിടുക. അന്നേദിവസം തുലാമാസ പൂജകൾ പൂർത്തിയാക്കി നട അടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.