Thiruvananthapuram News: ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടിയും അസ്ഥികൂടവും, കണ്ടത് തേങ്ങയിടാൻ എത്തിയവർ; സംഭവം തിരുവനന്തപുരത്ത്

ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് തേങ്ങയിടാനെത്തിയവർ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2025, 05:28 PM IST
  • സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
  • വിഴിഞ്ഞം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
  • പറമ്പിൽ തേങ്ങയിടാനായി വന്നവരാണ് അസ്ഥികൂടം കണ്ടതെന്ന് വെങ്ങാനൂർ വാർഡ് മെമ്പർ പ്രമി പറഞ്ഞു.
Thiruvananthapuram News: ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടിയും അസ്ഥികൂടവും, കണ്ടത് തേങ്ങയിടാൻ എത്തിയവർ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വെങ്ങാനൂർ വെണ്ണിയൂരിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. എന്നാൽ ഇത് സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Add Zee News as a Preferred Source

പറമ്പിൽ തേങ്ങയിടാനായി വന്നവരാണ് അസ്ഥികൂടം കണ്ടതെന്ന് വെങ്ങാനൂർ വാർഡ് മെമ്പർ പ്രമി പറഞ്ഞു. ഇവർ ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു മാസം മുൻപ് പ്രദേശത്തെ ഒരാളെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ആ വ്യക്തിയുടെയാണോ അസ്ഥികൂടം എന്ന സംശയമുണ്ട്. സ്ഥലത്ത് നിന്ന് വസ്ത്രവും അസ്ഥികൂടവും മാത്രമേ കിട്ടിയിട്ടുള്ളൂവെന്നും പ്രമി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News