)
തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ അറസ്റ്റിൽ. കുന്നുകുഴി സ്വദേശി ജാക്സൺ (21) ആണ് കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിലെ ബാഡ്മിൻ്റൺ പരിശീലകനാമ് ജാക്സൺ.
ബാഡ്മിന്റൺ പരിശീലനത്തിനിടെയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രതി പരിചയപ്പെടുന്നത്. രണ്ട് മാസമെ ആയിട്ടുള്ളൂ ഇരുവരും പരിചയപ്പെട്ടിട്ട്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചത്. വിവരം അറിഞ്ഞ രക്ഷിതാക്കൾ കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.
നിരവധി തവണ പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചതായി പ്രതി മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.