)
തിരുവനന്തപുരം: വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും ലഹരി മരുന്നുകൾ കണ്ടെത്തി. അതിർത്തി കടന്നെത്തിയ മൂന്നംഗ സംഘത്തെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറിൽ പ്രസ്സിന്റെ സ്റ്റിക്കർ ഒട്ടിച്ചിരുന്നു. കാരോട് കഴക്കൂട്ടം
ബൈപ്പാസിൽ ഡാൻസ് ഓഫ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.
ഇവർ സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് മുഹ്സീൻ, തിരുനെൽവേലി സ്വദേശികളായ ആന്റണി നവീൺ, കെവിൻ ഡേവിഡ് എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിന്റെ മുൻ ഗ്ലാസിൽ പ്രസ് സ്റ്റിക്കറും പിന്നിൽ വിജിലൻസ് എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. മുഹമ്മദ് മുഹ്സീൻ ചെന്നൈയിൽ നിന്നും ലഹരി വാങ്ങി തിരുനെൽവേലിയിൽ എത്തിയശേഷം സുഹൃത്തുക്കളുമായി കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴാണ് പിടിയിലാകുന്നത്. റൂറൽ ഡാൻസാഫ് എ എസ് ഐ റസൽ രാജിൻ്റെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.