)
തിരുവനന്തപുരം: എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾ ഇത് വികസിപ്പിച്ചെടുത്തത്. വിദ്യാഭ്യാസ- സാങ്കേതികവിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. സംഗീത സംവിധായകൻ എം ജയചന്ദ്രനാണ് റോബോട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
റിസപ്ഷൻ ഡെസ്ക് പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ, അധ്യാപനം, സംശയ നിവാരണം, വൈകാരികമാറ്റങ്ങൾ, പതിവ് സ്കൂൾ ഇടപെടലുകൾ എന്നിവയെ സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ. ബിൽറ്റ്-ഇൻ ഇമോഷൻ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി അതിന്റെ പ്രതികരണങ്ങൾ പൊരുത്തപ്പെടുത്താൻ ഈ നൂതന റോബോട്ടിന് സാധിക്കുമെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
സ്കൂൾ ചെയർമാൻ ഡോക്ടർ ജി. രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ ഡോക്ടർ ദേവി മോഹൻ, പ്രിൻസിപ്പൽ ഷൈലജ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.