തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മംഗലപുരം കുടവൂർ സ്വദേശികളായ ആദർശ് (27), ശ്രീജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. റൂറൽ എസ് പി സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബൈക്കിൽ ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുപോകവേ കുടവൂർ വച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഒന്നര കിലോ കഞ്ചാവാണ് പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുള്ളത്. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പൊലീസ് പറഞ്ഞു. ഇപ്പോൾ അറസ്റ്റിലായിട്ടുള്ളവർ തട്ടിക്കൊണ്ടു പോകൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
Also Read: Kollam News: പതിനാലുകാരി 7 മാസം ഗർഭിണി; കൊല്ലത്ത് പത്തൊമ്പതുകാരൻ അറസ്റ്റിൽ
കഞ്ചാവ് ആറ്റിങ്ങലിൽ നിന്നാണ് ലഭിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവർക്ക് കഞ്ചാവ് നൽകിയ ആളിനെ തിരിച്ചറിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ മംഗലപുരം പോലീസിന് കൈമാറുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.