)
തിരുവനന്തപുരം: നെയ്യാറ്റിൻകരയൽ ആഡംബര വാഹനത്തിൽ കടത്തിയ 300 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി. രണ്ട് പേർ കസ്റ്റഡിയിൽ. ബീമാപള്ളി സ്വദേശികളായ ഷമീർ, നവാസ് എന്നിവരാണ് പിടിയിലായത്. വിപണിയിൽ ലക്ഷണങ്ങൾ വിലവരുന്ന ഉത്പന്നങ്ങളാണ് പിടികൂടിയത്.
ഏറെ ദിവസങ്ങളായി പ്രതികളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്നാട്ടിലെയും കർണാടകയിലെയും വിവിധ കേന്ദ്രങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രങ്ങളിലേക്ക് വൻതോതിൽ ലഹരി എത്തിച്ച ശേഷം അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലേക്കും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും വില്പന നടത്തുകയാണ് സംഘത്തിന്റെ പ്രധാന രീതി. കൂൾ പോലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചെറുകിട കച്ചവടക്കാർക്കും എത്തിച്ച് കൊടുക്കാറുണ്ട്.
നെയ്യാറ്റിൻകര ഇരുമ്പിൽ ഭാഗത്തുനിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് കടത്തിക്കൊണ്ടുവന്ന കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കൂൾ എന്ന പേരിലുള്ള നിരോധിത പുകയില ഉത്പന്നം പ്രധാനമായും സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന് പിടിയിലായവർ പറഞ്ഞു.
നിരോധിത ഉൽപ്പന്നങ്ങളുടെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണം തുടരുമെന്ന് എക്സൈസ് അറിയിച്ചു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.