)
ആറ്റിങ്ങൽ: വടകര സ്വദേശിനിയെ ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് മാടാക്കരയിലെ പാണ്ടികയിൽ അസ്മിനയെയാണ് മരിച്ചതായി കണ്ടെത്തിയത്. ഇവർക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന ലോഡ്ജിലെ റിസപ്ഷനിസ്റ്റ് ഒളിവിലാണ്.
കോട്ടയം ദേവികുളങ്ങര പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ് എന്ന വിലാസമാണ് അഞ്ചു ദിവസം മുൻപ് ജോലിക്കു കയറുമ്പോൾ ഇയാൾ നൽകിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് ആറ്റിങ്ങൽ മൂന്നുമുക്ക് വാട്ടർസപ്ലൈ റോഡ് ഗ്രീൻ ഇൻ ലോഡ്ജിലാണ്.
ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്നത് എന്നാണ് റിപ്പോർട്ട്. മുറി വാടകയ്ക്കെടുത്ത ശേഷം അസ്മിനയെ മുറിയിലാക്കിയിട്ട് ഇയാൾ മറ്റു ജീവനക്കാർക്കൊപ്പം റിസപ്ഷനിലെത്തി ശേഷം രാത്രി 1:3 0ഓടെ ഇയാൾ മുറിയിലേക്കു പോയെന്നാണ് മറ്റു ജീവനക്കാർ പോലീസിനോടു പറഞ്ഞിരിക്കുന്നത്.
ശേഷം രാവിലെ ആയിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് ജീവനക്കാർ വാതിലിൽ മുട്ടി വിളിച്ചുനോക്കിയെങ്കിലും തുറന്നില്ല. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും ശേഷം പോലീസെത്തി വാതിൽ തുറന്നു നോക്കുമ്പോഴാണ് അസ്മിനയെ മരിച്ചനിലയിൽ കട്ടിലിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. ഇവരുടെ കൈകളിൽ മുറിവുകളുമുണ്ടായിരുന്നു. മാത്രമല്ല മദ്യക്കുപ്പി ഉടഞ്ഞ് ചിതറിയ നിലയിലുമായിരുന്നു. ഇതിനിടയിൽ ബുധനാഴ്ച രാവിലെ 4:30 ഓടെ ജോബി ലോഡ്ജിനു പുറത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.