)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പള്ളിക്കൽ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അഞ്ജലി. വിവാഹിതയാണ്. ജോലി ആവശ്യത്തിനായി നെയ്യാറ്റിൻകരയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചു വരികയായിരുന്നു.
സ്ഥാപനത്തിലെ മൂന്ന് പേർ ആയിരുന്നു ഇവരോടൊപ്പം മുറിയിൽ താമസിച്ചിരുന്നത്. ഇന്നലെ നൈറ്റ്ഡ്യൂട്ടി ആയതിനാൽ അഞ്ജലിക്ക് ഇന്ന് അവധിയായിരുന്നു. കൂടെയുള്ള മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു. അഞ്ജലി മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. പതിവ് സമയം ആയിട്ടും അഞ്ജലിയെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഞാൻ പോകുന്നു എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം വ്യക്തമല്ല. പോലീസ് തുടർ നടപടികൾ നടക്കുന്നു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.