തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ അടിച്ച് കൊന്നു. പോത്തൻകോട് പന്തലക്കോട് സ്വദേശിനി ഷെഹീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ഷംഷാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 14നാണ് ചികിത്സയുടെ ഭാഗമായി മണ്ണന്തലയിൽ അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്തത്. ഇവിടെയാണ് ഷഹീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷെഹീനയുടെ മാതാപിതാക്കൾ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷഹീന താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചത്. ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹീനയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









