)
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയ്നിൽ നിന്നും തള്ളിയിട്ട് ട്രാക്കിലേക്ക് വീണ യുവതി നിലവിൽ ഐസിയുവിൽ തുടരുന്നതായി റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത് തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടിയാണ്.
ഇവർക്ക് അപകടത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ട് . ഇന്നലെ രാത്രി കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി യുവതി ചവിട്ടി പുറത്തേക്കിട്ടത്. പ്രതിയായ സുരേഷ് കുമാർ സംഭവ സമയം മദ്യ ലഹരിയിലായിരുന്നു എന്ൻ പോലീസ് പറയുന്നത്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്. ട്രെയിനിന്റെ വാതിലിന്റെ അടുത്തുനിന്നും പെൺകുട്ടി മാറാത്തത് തനിക്ക് പ്രകോപനമുണ്ടാക്കി എന്നാണ് പ്രതി പോലീസിന് നല്കിയ മൊഴി. പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യ ലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുമുണ്ട്. അറസ്റ്റു ചെയ്ത സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്നാണ് റിപ്പോർട്ട്.
വർക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവെച്ച് ഇന്നലെ രാത്രി 8:40 ഓടെയാണ് ട്രെയിനിന്റെ ജനറല്‍ കോച്ചിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. പെൺകുട്ടികൾ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി പെൺകുട്ടികളിൽ ഒരാളെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടെന്നാണ് ഒപ്പമുണ്ടായിരുന്ന ദൃക്സാക്ഷിയായ പെൺകുട്ടി അര്‍ച്ചന പറഞ്ഞത്. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു നിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.