)
പൂന്തുറ: മയക്കുമരുന്ന് വില്പന നടത്തിയ കേസിൽ യുവാവിന് ഒരു വര്‍ഷം കരുതല്‍ തടങ്കൽ. അമ്പലത്തറ പരവന്‍കുന്ന് റാഫി മന്‍സിലില്‍ സദക്കത്തലിയെയാണ് പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്.
എംഡിഎംഎ ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ വാങ്ങി വ്യാപകമായി വില്‍പ്പന നടത്തിയ കേസില്‍ ഇയാള്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ജയില്‍വാസത്തിനുശേഷവും ഇയാൾ വീണ്ടും മയക്കുമരുന്ന വില്‍പ്പന തുടരുകയായിരുന്നു. സമൂഹത്തിന് ദോഷകരമായ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിനാണ് സദക്കത്തലിയെ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവു പ്രകാരം അറസ്റ്റു ചെയ്തത്.
ഇയാൾക്കെതിരെ പൊഴിയൂര്‍, പൂന്തുറ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. എസ്.എച്ച്.ഒ.സജീവ്, എസ്.ഐ.മാരായ വി. സുനില്‍, ശ്രീജേഷ്, എസ്.സിപിഒ.അനീഷ്, സി.പി.ഒ.രമണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു സദക്കത്തലിയെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടി; കർണാടക സ്വദേശി അറസ്റ്റിൽ
ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9,40,000 രൂപയാണ് തട്ടിയെടുത്തത്. കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെ ആണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. കൊട്ടക് സെക്യൂരിറ്റി ആപ്പ് എന്ന പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു ലിങ്ക് ഉണ്ടാക്കി വിശ്വസിപ്പിച്ച് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം 9,40,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഡൽഹി, കർണാടക എന്നിവിടങ്ങളിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം തട്ടിയത്. ഡൽഹി കൊട്ടക് മഹേന്ദ്ര ബാങ്ക് വഴി 3,40,000 രൂപയും കർണാടകയിലെ കർണാടക ബാങ്കിലെ അക്കൗണ്ട് വഴി 6 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. അറസ്റ്റിലായ പ്രകാശ് ഇരപ്പ സമാനമായ കേസിൽ നേരത്തെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.