Leopard Attack: തൃശൂർ മലക്കപ്പാറയില്‍ നാലുവയസ്സുകാരനെ പുലി ആക്രമിച്ചു

Leopard Attack Thrissur: പുല‍ർച്ചെ രണ്ട് മണിയോടെയാണ് സംഭവം. സ്ഥിരമായി പുലി ഈ പ്രദേശത്ത് എത്താറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Written by - Roniya Baby | Last Updated : Aug 1, 2025, 12:32 PM IST
  • കുട്ടിയും മാതാപിതാക്കളും കിടന്നുറങ്ങിയ താൽക്കാലിക ഷെഡ്ഡിൽ നിന്നാണ് പുലി കുഞ്ഞിനെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്
  • കുട്ടിയുടെ തലയ്ക്ക് പുറകിലാണ് പരിക്കേറ്റത്
Leopard Attack: തൃശൂർ മലക്കപ്പാറയില്‍ നാലുവയസ്സുകാരനെ പുലി ആക്രമിച്ചു

തൃശൂർ: നാല് വയസുകാരനെ പുലി ആക്രമിച്ചു. തൃശൂർ മലക്കപ്പാറയിലാണ് സംഭവം. ബേബി-രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി ആക്രമിച്ചത്. മാതാപിതാക്കൾക്കൊപ്പം താൽക്കാലിക ഷെഡ്ഡിൽ കിടന്നുറങ്ങിയ രാഹുലിനെ പുലി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്. നാല് വയസുകാരന്റെ തലയ്ക്ക് പുറകിലാണ് പരിക്കേറ്റത്. പുല‍ർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

Add Zee News as a Preferred Source

സ്ഥിരമായി പുലി ഈ പ്രദേശത്ത് എത്താറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബീരാൻ കുടിയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് അവിടെ നിന്ന് മാറിത്താമസിക്കുന്ന ആദിവാസി വിഭാ​ഗത്തിലെ ആളുകളാണ് ഇവിടെയുള്ളത്. ഈ പ്രദേശത്ത് ആനയുടെയും പുലിയുടെയും സാന്നിധ്യം ഉള്ളതാണ്.

ALSO READ: തിരുവനന്തപുരം മൃ​ഗശാലയിൽ ജീവനക്കാരനെ ആക്രമിച്ച് കടുവ

പുലർച്ചെ രണ്ട് മണിയോടെ കുട്ടിയും മാതാപിതാക്കളും കിടന്നുറങ്ങിയ താൽക്കാലിക ഷെഡ്ഡിൽ നിന്നാണ് പുലി കുഞ്ഞിനെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്. കുഞ്ഞിന്റെ പിതാവ് ഉടനെ ഉണർന്നതിനാൽ ശബ്ദമുണ്ടാക്കി കുട്ടിയെ തിരിച്ചെടുക്കുകയായിരുന്നു. കുട്ടിയുടെ പരിക്ക് ​ഗുരതരമല്ലെന്നാണ് വിവരം. കുട്ടി ചികിത്സയിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News