)
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും ഐഒന്നാലെ തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷാ നടപടികളോടെയാണ് ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോകുന്നത്.
അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്നും ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ശേഷം പിടികൂടി ഇന്നലെ വൈകീട്ടോടെ തന്നെ ജയിലിലേക്ക് എത്തിച്ചിരുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ച് ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തു. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുന്നു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. എന്നാൽ ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ട ശേഷം മാത്രമാണെന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയാണ്.
തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതായി വ്യക്തമായത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധന ഇല്ലാതെയാണെന്നും ഇതിലൂടെ വ്യക്തം. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം മാത്രമല്ല തടവിലെ താമസത്തിലടക്കം ജയിലധികൃതർക്ക് അടിമുടിവീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഇതിനൊക്കെ ജയിൽ അധികൃതർ മറുപടി പറയേണ്ടിവരുമെന്നത് സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.