)
തൃശൂർ: തൃശൂരിൽ വൻ ലഹരിവേട്ട. ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. ഓണാഘോഷങ്ങൾ ലക്ഷ്യമാക്കിയാണ് വൻ ലഹരിക്കടത്ത്. തൃശൂർ ഡാൻസാഫ് ടീമും തൃശൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരിലെത്തിയ എരുമപ്പെട്ടി ദേശമംഗലം സ്വദേശി മുഹമ്മദ് (28) ആണ് പിടിയിലായത്. റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധയിൽ ഇയാളിൽ നിന്ന് ഒരു കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടുകയായിരുന്നു.
ബെംഗളൂരുവിൽ നിന്നാണ് ലഹരി എത്തിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പിടിയിലായ മുഹമ്മദ് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുള്ള ആളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുഴൽപ്പണം കടത്തിയ കേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണ്.
വലിയ അളവിൽ ലഹരി എത്തിച്ചത് ബെംഗളൂരുവിൽ എവിടെ നിന്നാണ് വാങ്ങിയതെന്നും തൃശൂരിൽ എത്തിച്ച ശേഷം എങ്ങനെ വിൽപ്പന നടത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
പ്രതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ഇതിൽ നിന്ന് ഇയാൾ ആർക്കൊക്കെയാണ് ലഹരി വിൽപ്പന നടത്താൻ ഉദ്ദേശിച്ചത് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഓണവിപണി ലക്ഷ്യമാക്കി വലിയ ലഹരിക്കടത്ത് നടക്കാൻ സാധ്യതയുള്ളതിനാൽ പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.