Drugs Seized: തായ്ലൻഡിൽ നിന്നും വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ
തായ്‌ലന്റിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴിയാണ് ഇയാൾ കഞ്ചാവെത്തിച്ചിട്ടുള്ളത്.
തൃശൂർ: തായ്‌ലാൻഡ് നിന്നും കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പിടികൂടി. സംഭവത്തിൽ കണ്ണൂർ സ്വദേശി മുഹമ്മദ് ഫാസിലിനെ പോലീസ് പിടികൂടി. 2.14 ഗ്രാം ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവുമായി തൃശൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. അന്തർദേശീയ വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന ഫാബുല്ലസോ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. പാലക്കാട് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടറും തൃശൂർ-പാലക്കാട് ഐബികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതി മണ്ണൂത്തിയിലെ ലോഡ്ജിൽ നിന്നും പിടിയിലായത്.
തായ്‌ലന്റിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴിയാണ് ഇയാൾ കഞ്ചാവെത്തിച്ചിട്ടുള്ളത്. ലോഡ്ജിന് മുന്നിലുണ്ടായിരുന്ന ഇയാളുടെ കൂട്ടാളികൾ എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഇവരുടെ കാർ കസ്റ്റഡിയിലെടുത്തു. ആദ്യമായാണ് എക്സൈസ് ഇത്തരത്തിലുള്ള കഞ്ചാവ് പിടികൂടുന്നതെന്നും സിന്തറ്റിക് ലഹരിക്ക് തുല്യമായ ലഹരിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും എക്സൈസ് വ്യക്തമാക്കി.
Also Read: Sexual Assault: കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് ലൈംഗികാതിക്രമം; ഹാസ്യതാരം അറസ്റ്റിൽ
പിടിയിലായ മുഹമ്മദ് ഫാസിൽ കാരിയറാണ് എന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.