)
തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ നേഹയെ (22) ആമ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ മനോജിന്റെയും മനുവിന്റെയും മകളാണ് നേഹ. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ് നേഹ. പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത് ആണ് നേഹയുടെ ഭർത്താവ്.
ആറ് മാസം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ആലപ്പാട്ടുള്ള നേഹയുടെ വീട്ടിൽ ഞായറാഴ്ചയാണ് ഇരുവരും എത്തിയത്. ശേഷം രഞ്ജിത്ത് തിരിച്ച് പോകുകയായിരുന്നു. നേഹ മുറി തുറക്കാത്തതെ വന്നതോടെ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.