)
തൃശൂര്‍: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അകപ്പെട്ടതായി സംശയം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുകയാണ്. 12 പേരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടം സംഭവിച്ചപ്പോൾ ഇതിൽ 9 പേർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണിത്. ഇവിടെയാണ് ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നത്. ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ പഴയ ഇരുനില കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകാൻ വേണ്ടി ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.