)
തൃശൂർ: വലിയ വിവാദങ്ങൾക്കിടയിൽ സുരേഷ് ഗോപി തൃശൂരിലെത്തി. രാവിലെ ഒൻപതരയോടെ വന്ദേഭാരതിലാണ് സുരേഷ് ഗോപി എത്തിയത്. സുരേഷ് ഗോപി ഒടുവിൽ തൃശൂരിൽ എത്തിയത് കഴിഞ്ഞ മാസമാണ്. സുരേഷ് ഗോപിയെ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.
പോലീസ് സുരക്ഷയോടെയാണ് സുരേഷ് ഗോപി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയത്. സ്റ്റേഷനിൽ നിന്നും അദ്ദേഹം നേരെ ഇന്നലെ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവർത്തകരെ കാണാൻ അശ്വിനി ആശുപത്രിയിലേക്ക് പോകും. മാധ്യമങ്ങൾ ചോദിച്ച ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല. ആശുപത്രിയിൽ നിന്നും കേന്ദ്ര മന്ത്രി നേരെ പോകുന്നത് ഇന്നലെ സിപിഎം പ്രവർത്തകർ ബോർഡിൽ കരിയോയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് ആയിരിക്കും.
ഇതിനിടയിൽ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുന്നുണ്ട്. ഈ ക്രമക്കേട് ആരോപണം പാർട്ടി നേരത്തെ തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.