Alappuzha Crime News: ആലപ്പുഴയിൽ പട്ടാപ്പകൽ അതിക്രൂരത; കുളിക്കടവിൽ വെച്ച് 56കാരി പീഡനത്തിനിരയായി, പ്രതിക്കായി തിരച്ചിൽ

കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ള സബീറിനായി പോലീസ് അന്വേഷണം തുടങ്ങി.   

Written by - Karthika V | Last Updated : Mar 6, 2026, 06:36 PM IST
  • പരുമല കോട്ടക്കൽ സ്വദേശി സബീർ ആണ് പ്രതി.
  • ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
Alappuzha Crime News: ആലപ്പുഴയിൽ പട്ടാപ്പകൽ അതിക്രൂരത; കുളിക്കടവിൽ വെച്ച് 56കാരി പീഡനത്തിനിരയായി, പ്രതിക്കായി തിരച്ചിൽ

ആലപ്പുഴ: മാന്നാറിൽ  56കാരി പീഡനത്തിനിരയായി. പട്ടാപ്പകൽ കുളിക്കടവിൽ വച്ചാണ് ഇവർ പീഡനത്തിനിരയായത്. മാന്നാറിൽ പമ്പയാറിന്റെ തീരത്ത് വച്ചാണ് ക്രൂരത. പരുമല കോട്ടക്കൽ സ്വദേശി സബീർ ആണ് പ്രതി. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സബീർ. 

Add Zee News as a Preferred Source

Pocso Case: പതിനൊന്നു വർഷത്തിന് ശേഷം പീഡനവിവരം വെളിപ്പെടുത്തി അതിജീവിത; ട്യൂഷൻ അധ്യാപകന് 18 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം:  ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിയായ മെഡിക്കല്‍ കോളജ് സ്വദേശി സുബാഷ്‌കുമാർ (57)ന് 18 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേരിടേണ്ടിവന്ന പീഡനം എംബിബിഎസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് അതിജീവിത പുറത്ത് പറഞ്ഞത്.

Also Read: Jasliya Johnson Death Case: ജാസ്‌ലിയ ജോൺസന്റെ മരണം: ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ, പിടിയിലായത് വാ​ഗമണ്ണിൽ നിന്ന്

2013ല്‍ പെണ്‍കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ അധ്യാപകന്‍ ആയിരുന്ന പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പ്രതി പലതവണ ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ നിര്‍ത്തിയിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വിവരം പുറത്തുപറഞ്ഞില്ല. സംഭവത്തില്‍ ഭയന്ന് മനോനില തെറ്റിയ കുട്ടിയുടെ പ്ലസ്ടു പഠനം ഒരു വര്‍ഷം നഷ്ടപ്പെട്ടിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പീഡന സംഭവം ഓര്‍ത്ത് കുട്ടിക്ക് വീണ്ടും മാനസികപ്രശ്‌നം ഉണ്ടായതോടെ മനശാസ്ത്രജ്ഞനെ കാണിച്ചിരുന്നു. 

കോവിഡ് സമയം ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാല്‍ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് അസുഖം ഭേദമായി. കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷന്‍ കിട്ടി ഹോസ്റ്റലില്‍ താമസം തുടങ്ങി. ഈ സമയം പ്രതിയുടെ രൂപസാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലില്‍ വച്ച് കണ്ടപ്പോള്‍ കുട്ടിക്ക് വീണ്ടും മനോവിഭ്രാന്തി ഉണ്ടാകുകയായിരുന്നു. തുടര്‍ന്നു കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് പറയുന്നത്. ഡോക്ടറാണ് 2024ല്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയില്‍നിന്നു കിട്ടിയ വിവരം അനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News