Alappuzha Accident News: കെഎസ്ആർടിസി ബസ് ലോറിയിലേക്ക് പാഞ്ഞുകയറി അപകടം; നിരവധി പേർക്ക് പരിക്ക്, 5 പേർ ​ഗുരുതരാവസ്ഥയിൽ

നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.  

Written by - Karthika V | Last Updated : Mar 7, 2026, 01:10 PM IST
  • തിരുവനന്തപുരത്ത് നിന്ന് പാലക്കേട്ട് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
  • രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
Alappuzha Accident News: കെഎസ്ആർടിസി ബസ് ലോറിയിലേക്ക് പാഞ്ഞുകയറി അപകടം; നിരവധി പേർക്ക് പരിക്ക്, 5 പേർ ​ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: എരമല്ലൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ചുകയറി അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പാലക്കേട്ട് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവർക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. 

Add Zee News as a Preferred Source

നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുറവൂർ ആശുപത്രിയിലുമായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ​ഗുരുതരമായി പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

Also Read: Gurmeet Ram Rahim Case: മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകത്തിൽ കുറ്റവിമുക്തൻ; പക്ഷേ, ആള്‍ദൈവം ഗുര്‍മീത് റാം റഹിം ജയിലിൽ തുടരും...

അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News