)
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (63) ആണ് കൊല്ലപ്പെട്ടത്. മകൻ നവജിത്തിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
അഭിഭാഷകനായ നവജിത്തും മാതാപിതാക്കളുമായി തർക്കമുണ്ടാകുകയും പിന്നാലെ പ്രതി ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയുമായിരുന്നു. ബഹളം കേട്ട് അയൽക്കാർ എത്തിയപ്പോൾ ചോരപുരണ്ട വെട്ടുകത്തിയുമായി നവജിത്ത് വീടിനു പുറത്തു നിൽക്കുകയായിരുന്നു.
തുടർന്ന് ഇവർ വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണ് നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.