ഹിന്ദുമത വിശ്വാസ പ്രകാരം വളരെ പ്രാധാന്യം അർഹിക്കുന്ന ദിവസമാണ് അക്ഷയ തൃതീയ. നിരവധി ശുഭയോഗങ്ങൾ രൂപപ്പെടുന്ന അക്ഷയ തൃതീയ ദിനം എല്ലാ ശുഭകാര്യങ്ങളും ആരംഭിക്കുന്നതിന് അനുയോജ്യമായ ദിവസമാണ്. അക്ഷയ തൃതീയ ദിവസം മുഴുവൻ ശുഭ മുഹൂർത്തമാണ്. അക്ഷയ തൃതീയ ദിനത്തിൽ ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കുന്നത് വലിയ ഗുണങ്ങൾ നൽകുമെന്നാണ് വിശ്വാസം.
ഈ ദിവസം ഭക്തർ ലക്ഷ്മീദേവിയെയും കുബേരനെയും ആരാധിക്കുന്നു. ഈ ദിവസം ലക്ഷ്മീ ദേവിക്കും കുബേരനും പൂജ ചെയ്താൽ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും പ്രതിസന്ധികളും അകലുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഈ ദിവസം പൂജ ചെയ്യുന്നതിന് ശുഭകരമായ സമയം ഏതാണെന്ന് പലർക്കും അറിവില്ലായിരിക്കാം.
ALSO READ: ഈ മരത്തിന്റെ ഒരില മതി നിങ്ങളുടെ ജീവിതം മാറാൻ; പണം കുമിഞ്ഞുകൂടും, സമ്പത്ത് ഇരട്ടിക്കും!
അക്ഷയ തൃതീയ ദിനത്തിൽ ലക്ഷ്മീദേവിക്കും കുബേരനും പൂജ ചെയ്യേണ്ടത് എപ്പോഴാണെന്നും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അറിയാം. അതുപോലെ അക്ഷയ തൃതീയ ദിനത്തിന്റെ പ്രാധാന്യവും മനസ്സിലാക്കാം. ഈ പുണ്യദിനത്തിൽ പൂജകൾ ചെയ്യുന്നതിനും ആരാധനയ്ക്കും അനുയോജ്യമായ ശുഭ മുഹൂർത്തങ്ങൾ എപ്പോഴൊക്കെ ആണെന്ന് അറിയാം.
അക്ഷയ തൃതീയ പൂജാമുഹൂർത്തം: ഈ വർഷം ഏപ്രിൽ മുപ്പതിന് ആണ് അക്ഷയ തൃതീയ. ഏപ്രിൽ മുപ്പതിന് പുലർച്ചെ 5.41 മുതൽ ഉച്ചയ്ക്ക് 12.18 വരെയാണ് അക്ഷയ തൃതീയയുടെ പൂജയ്ക്കുള്ള ശരിയായ ശുഭമുഹൂർത്തം. ഈ ശുഭ മുഹൂർത്തത്തിൽ ലക്ഷ്മി ദേവിയെയും കുബേരനെയും പൂജിക്കുന്നതും ആരാധിക്കുന്നതും വലിയ ഭാഗ്യങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









