Self confidence Tips: ആത്മവിശ്വാസം കൂട്ടണോ? ഇത്രയും കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

പക്ഷികൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 04:15 PM IST
  • നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തിൽ നാരങ്ങയും പച്ചമുളകും തൂക്കിയിടുക
  • 'ആദിത്യ ഹൃദയ സ്രോതം' പതിവായി ചൊല്ലുന്നതും നല്ലതാണ്
  • ജനാലകൾ തുറന്നിടുകയും ഭക്ഷണം കഴിക്കുമ്പോൾ കിഴക്ക് ദിശയിലേക്ക് നോക്കി കഴിക്കുകയും വേണം
Self confidence Tips: ആത്മവിശ്വാസം കൂട്ടണോ? ഇത്രയും കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

ജീവിത വിജയത്തിന് ആത്മവിശ്വാസം അത്യന്താപേക്ഷിതമാണ്.  കഠിനാധ്വാനം ചെയ്താലും ആത്മവിശ്വാസം ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ചില സ്ഥലങ്ങളുടെയും അന്തരീഷത്തിൻറെയോ പ്രശ്നം നിങ്ങളുടെ ആത്മവിശ്വാസത്തിന് വിലങ്ങു തടിയായേക്കം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ജീവിതത്തിൽ  ചില  നുറുങ്ങുകളുണ്ട്.

പക്ഷികൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം തന്നെ ഉദയസൂര്യന്റെയോ ഓടുന്ന കുതിരയുടെയോ ചിത്രം  നിങ്ങളുടെ സ്വീകരണമുറി അലങ്കരിക്കുന്നത് നല്ലത് തന്നെ. ഇത് ആത്മവിശ്വാസം വർധിപ്പിക്കാനും വീട്ടിൽ നിന്ന് നെഗറ്റിവിറ്റി ഇല്ലാതാക്കാനും സഹായിക്കുന്നു. ശൂന്യമായ മതിലിന് അഭിമുഖമായി ഇരിക്കാൻ പാടില്ലെന്നും ഇതും നെഗറ്റീവ് എനർജി ഉണ്ടാക്കുമെന്നും പറയുന്നു.

നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തിൽ നാരങ്ങയും പച്ചമുളകും തൂക്കിയിടുക. പശുക്കൾക്ക് പച്ചപ്പുല്ല് നൽകണം. കൂടാതെ, നായ്ക്കൾക്ക് ഭക്ഷണം നൽകുകയും അവയെ സ്നേഹിക്കുകയും ചെയ്യുക. വീട്ടിൽ മത്സ്യം വളർത്താം. കുറഞ്ഞത് രണ്ട് സ്വർണ്ണ മത്സ്യങ്ങളെങ്കിലും ഉണ്ടായിരിക്കണം.

അതിരാവിലെ എഴുന്നേറ്റു ഉദിക്കുന്ന സൂര്യനെ ആരാധിക്കുകയും. 'ആദിത്യ ഹൃദയ സ്രോതം' പതിവായി ചൊല്ലുന്നതും നല്ലതാണ്. ദിവസവും രാവിലെ സൂര്യന് കൈകുമ്പിളിൽ തർപ്പണം ചെയ്യുന്നതും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. 

നിങ്ങളുടെ വീടിന്റെ ജനാലകൾ തുറന്നിടുകയും ഭക്ഷണം കഴിക്കുമ്പോൾ കിഴക്ക് ദിശയിലേക്ക് നോക്കി കഴിക്കുകയും വേണം. അങ്ങനെ ചെയ്യുന്നതിലൂടെ പോസിറ്റീവ് എനർജി ലഭിക്കും. രാവിലെ ഗായത്രി മന്ത്രം ജപിക്കുക. നിങ്ങളുടെ ഇരിപ്പിടത്തിന് തൊട്ടുപിന്നിൽ ഒരു മലയുടെ ചിത്രം സൂക്ഷിക്കുകയും ചെയ്യുന്നതും നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News