Attukal Pongala 2026: ആറ്റുകാൽ പൊങ്കാല 2026: പൊങ്കാല മൺകലത്തിൽ തന്നെയിടണം... കാരണം അറിയാം

Attukal Pongala Attukal Bhagavathy Temple 2026: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്‌സവത്തിന് ഫെബ്രുവരി 3 ന് തുടക്കം കുറിച്ചു.

Written by - Ajitha Kumari | Last Updated : Mar 2, 2026, 06:23 PM IST
  • ആറ്റുകാൽ പൊങ്കാല നാളെ അതായത് മാർച്ച് 3 ന് ആണ്
  • പത്തു ദിവസമായിട്ടുള്ള ഉത്സവത്തിന്റെ ഒൻപതാം നാളിലാണ് ആറ്റുകാൽ പൊങ്കാല
  • രാവിലെ 09:15 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും
Attukal Pongala 2026: ആറ്റുകാൽ പൊങ്കാല 2026: പൊങ്കാല മൺകലത്തിൽ തന്നെയിടണം... കാരണം അറിയാം

Attukal Pongala 2026: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ അമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.  ഫെബ്രുവരി 23 ന് ആരംഭിച്ച ഉത്സവം മാർച്ച് 4 ന്  അവസാനിക്കും. 

Add Zee News as a Preferred Source

Also Read: ആറ്റുകാൽ പൊങ്കാല 2026: ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണമെന്ന് എംപ്ലോയീസ് സംഘ്

ആറ്റുകാൽ പൊങ്കാല നാളെ അതായത് മാർച്ച് 3 ന് ആണ്. പത്തു ദിവസമായിട്ടുള്ള ഉത്സവത്തിന്റെ ഒൻപതാം നാളിലാണ് ആറ്റുകാൽ പൊങ്കാല. ഇത്തവണയും ലക്ഷക്കണക്കിന് ഭക്തർ പൊങ്കാല സമർപ്പിക്കാൻ തലസ്ഥാന നഗരിയിൽ എത്തും. രാവിലെ 09:15 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. 09:45 ന് അടുപ്പുവെട്ട് തുടർന്ന് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നതോടെ ഭക്തരുടെ അടുപ്പുകളായിലും തീ പടരും. 02:15 നാണ് പൊങ്കാല നിവേദിക്കുന്നത്. 

ഇനി നമുക്ക് മനസിലാക്കേണ്ട കാര്യം പൊങ്കാല ഭക്തർ അർപ്പിക്കേണ്ടത് മൺകലത്തിൽ ആണെന്നതാണ്. അത് എന്തുകൊണ്ടാണ്? അതിനു പിന്നിലും ഒരു ഐതീഹ്യമുണ്ട്. അതായത് മൺകലവും അരിയും പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഒപ്പം ജലം അഗ്നി വായു ആകാശം എന്നിവ കൂടി ചേരുന്നതോടെ പൊങ്കാല സമർപ്പണം പൂർണമാകും.  പൊങ്കാല ചിരട്ട തവിയോ കൊതുമ്പോ കൊണ്ടാണ് ഇളക്കുന്നത്. പൊങ്കാല തിളച്ചു തൂവുന്നത് വരാനുള്ള നേട്ടങ്ങളുടെ മുന്നോടിയാണ്. അതിൽ ഏത് വശത്തേക്ക് തൂകും എന്നതും പ്രധാനമാണ്. പൊതുവെ കിഴക്കോട്ടു തൂവുന്നതാണ് ഉത്തമം. 

Also Read: ശുക്രന്റെ കേന്ദ്ര ത്രികോണ രാജയോഗം; ഇവരുടെ ജീവിതത്തിൽ ഇന്നുമുതൽ പ്രതീക്ഷിക്കാതെ ഓടിയെത്തും ഭാഗ്യനേട്ടങ്ങൾ

പൊങ്കാലയ്‌ക്കൊപ്പം ദേവിയുടെ ഇഷ്‌ട നിവേദ്യമായ മണ്ടപ്പുറ്റ്, തെരളി എന്നിവയും സമർപ്പിക്കാറുണ്ട്. തെരളി കാര്യസിദ്ധിക്കും മണ്ടപ്പുറ്റ് ശിരോരോഗം മാറുന്നതിനുമാണ് ഭക്തർ സമർപ്പിക്കുന്നത്. എന്തായാലും ലക്ഷക്കണക്കിന് ഭക്തരുടെ ആത്മസമർപ്പണമാണ് നാളത്തെ പൊങ്കാലയിലൂടെ നടക്കുന്നത്.  പൊങ്കാലയിട്ട് മടങ്ങുന്നവരുടെ ഉള്ളിൽ അടുത്ത വർഷവും വരാനുള്ള അവസരം ലഭിക്കണമേ എന്നുള്ള പ്രാർത്ഥനയാണ് ഉള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News