Attukal Pongala 2026: ആറ്റുകാൽ പൊങ്കാല 2026: പൊങ്കാല തിളച്ചു തൂവുന്നതിനനുസരിച്ച് ഫലം വ്യത്യസ്തം, അറിയുമോ?

Attukal Pongala 2026: ആറ്റുകാല്‍ പൊങ്കാലയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി. 

Written by - Ajitha Kumari | Last Updated : Mar 3, 2026, 08:30 AM IST
  • സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ അമ്മയുടെ പൊങ്കാല സമർപ്പണം ഇന്നാണ്
  • ദേവിക്ക് മുന്നിലെ ഭക്തരുടെ ആത്മസമർപ്പണം കൂടിയാണ് പൊങ്കാല
  • പൊങ്കാല ഓരോ ദിക്കിലേക്ക് തിളച്ചു തൂകുന്നതിനും ഓരോ ഫലങ്ങളാണ് ഉള്ളത്
Attukal Pongala 2026: ആറ്റുകാൽ പൊങ്കാല 2026: പൊങ്കാല തിളച്ചു തൂവുന്നതിനനുസരിച്ച് ഫലം വ്യത്യസ്തം, അറിയുമോ?

Attukala Pongala 2026: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ അമ്മയുടെ പൊങ്കാല സമർപ്പണം ഇന്നാണ്. പൊങ്കാല എന്ന വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്.  'പൊങ്ങുക' എന്ന തമിഴ് വാക്കിൽ നിന്നാണ് പൊങ്കാല എന്നത് രൂപപ്പെട്ടത് എന്നും പറയുന്നുണ്ട്.

Add Zee News as a Preferred Source

Also Read: ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി നാടും നഗരവും; തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

ദേവിക്ക് മുന്നിലെ ഭക്തരുടെ ആത്മസമർപ്പണം കൂടിയാണ് പൊങ്കാല.  അതുപോലെ പൊങ്കാല ഓരോ ദിക്കിലേക്ക് തിളച്ചു തൂകുന്നതിനും ഓരോ ഫലങ്ങളാണ് ഉള്ളത്. അതിൽ പറയുന്നത് ഏറ്റവും ഉത്തമം കിഴക്കോട്ട് തിളച്ചു തൂവുന്നത് ആണെന്നാണ്. അതായത് കിഴക്കോട്ട് ആണ് തിളച്ചു തൂകുന്നതെങ്കിൽ ആഗ്രഹസാഫല്യം ആണ് ഫലം. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം താമസം ഉണ്ടാകും.  ഇനി പടിഞ്ഞാറോട്ട് ആണെങ്കിൽ  ആഗ്രഹസാഫല്യത്തിന് ബുദ്ധിമുട്ടേറും, തെക്കോട്ടായാൽ ദുരിതവും ക്ലേശവും ഫലം.  തടസങ്ങൾ മാറാൻ ദേവീഭജനം, നവഗ്രഹപ്രീതി, വഴിപാടുകൾ എന്നിവ നടത്തുക.

ഇത് കൂടാതെ പൊങ്കാല ഭക്തർ അർപ്പിക്കേണ്ടത് മൺകലത്തിൽ ആണ്. അതായത് മൺകലവും അരിയും പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഒപ്പം ജലം അഗ്നി വായു ആകാശം എന്നിവ കൂടി ചേരുന്നതോടെ പൊങ്കാല സമർപ്പണം പൂർണമാകും.  പൊങ്കാല ചിരട്ട തവിയോ കൊതുമ്പോ കൊണ്ടാണ് ഇളക്കുന്നത്.  

Also Read: ആറ്റുകാൽ പൊങ്കാല 2026: പൊങ്കാല മൺകലത്തിൽ തന്നെയിടണം... കാരണം അറിയാം

 

പൊങ്കാലയ്‌ക്കൊപ്പം ദേവിയുടെ ഇഷ്‌ട നിവേദ്യമായ മണ്ടപ്പുറ്റ്, തെരളി എന്നിവയും സമർപ്പിക്കാറുണ്ട്. തെരളി കാര്യസിദ്ധിക്കും മണ്ടപ്പുറ്റ് ശിരോരോഗം മാറുന്നതിനുമാണ് സമർപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News