Astrology: ഓ​ഗസ്റ്റ് മാസം ഈ നാല് രാശിക്കാർക്ക് വൻ പുരോ​ഗതി; ലക്ഷ്മിദേവിയുടെ അനു​ഗ്രഹമുണ്ടാകും

മിഥുനം രാശിക്കാർക്ക് ഓ​ഗസ്റ്റ് മാസം അനുകൂലമായിരിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും. ഒരു പുതിയ മേഖലയിൽ നിക്ഷേപിക്കാനുള്ള അവസരമുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 12:47 PM IST
  • മേടം രാശിക്കാർക്ക് ഈ മാസം കരിയറിൽ വൻ പുരോ​ഗതിയുണ്ടാകും.
  • ധനം സമ്പാദിക്കാനുള്ള അവസരങ്ങൾ വന്ന് ചേരും.
  • ഈ രാശിക്കാർക്ക് ഓ​ഗസ്റ്റിൽ ലക്ഷ്മീദേവിയുടെ അനു​ഗ്രഹമുണ്ടാകും.
  • ഇക്കാലയളവിൽ കുടുംബജീവിതം സന്തോഷകരമായിരിക്കും.
Astrology: ഓ​ഗസ്റ്റ് മാസം ഈ നാല് രാശിക്കാർക്ക് വൻ പുരോ​ഗതി; ലക്ഷ്മിദേവിയുടെ അനു​ഗ്രഹമുണ്ടാകും

ഓ​ഗസ്റ്റ് മാസം തുടങ്ങാൻ ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ഈ മാസത്തിൽ ചില ​ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കും. ശുക്രൻ, ചൊവ്വ, ബുധൻ, സൂര്യൻ എന്നീ ​ഗ്രഹങ്ങൾക്കാണ് രാശിമാറ്റം സംഭവിക്കുക. ജ്യോതിഷ പ്രകാരം ​ഗ്രഹങ്ങൾ രാശിമാറുമ്പോൾ അത് ചില രാശിക്കാർക്ക് വളരെയധികം ​ഗുണം ചെയ്യും. മറ്റ് ചിലർക്ക് അശുഭകരവും ആകും. മേടം, മിഥുനം, ചിങ്ങം, വൃശ്ചികം രാശിക്കാർക്കാണ് ഓ​ഗസ്റ്റിലെ ​ഗ്രഹങ്ങളുടെ രാശിമാറ്റം ​ഗുണം ചെയ്യുക. ഈ രാശിക്കാർക്ക് ഓഗസ്റ്റ് മാസം എങ്ങനെയായിരിക്കുമെന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് ഈ മാസം കരിയറിൽ വൻ പുരോ​ഗതിയുണ്ടാകും. ധനം സമ്പാദിക്കാനുള്ള അവസരങ്ങൾ വന്ന് ചേരും. ഈ രാശിക്കാർക്ക് ഓ​ഗസ്റ്റിൽ ലക്ഷ്മീദേവിയുടെ അനു​ഗ്രഹമുണ്ടാകും. ഇക്കാലയളവിൽ കുടുംബജീവിതം സന്തോഷകരമായിരിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. കഠിനാധ്വാനം ചെയ്യുന്നവർക്ക് അതിന്റെ ഫലം വന്ന് ചേരും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ കാലയളവിൽ നേട്ടമുണ്ടാകും.

മിഥുനം: മിഥുനം രാശിക്കാർക്ക് ഓ​ഗസ്റ്റ് മാസം അനുകൂലമായിരിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും. ഒരു പുതിയ മേഖലയിൽ നിക്ഷേപിക്കാനുള്ള അവസരമുണ്ടാകും. സാമ്പത്തിക പുരോ​ഗതിയുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയമാണ്.

Also Read: Shukra Gochar: ധനത്തിന്റെ കാര്യത്തിൽ വളരെ സ്പെഷ്യൽ ആണ് വരുന്ന 12 ദിവസം, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഹരി വിപണിയിലും ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. പണം നിക്ഷേപിക്കാൻ തയാറെടുക്കുന്നവർ അത് വിവേകത്തോടെ ചെയ്യുക. ഭാ​ഗ്യം ഇക്കൂട്ടർക്കൊപ്പമുണ്ടാകും. 

വൃശ്ചികം: പ്രണയിക്കുന്നവർക്ക് ഇത് നല്ല സമയം. പങ്കാളിയുടെ പിന്തുണ ലഭിക്കും. പ്രണയ വിവാഹത്തിൽ വന്നിരുന്ന തടസങ്ങൾ നീങ്ങും. സാമ്പത്തിക പുരോഗതി ഉണ്ടാകും. കുടുംബജീവിതവും ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും.

Vastu Tips for Clocks: ക്ലോക്ക് നിശ്ചലമായോ? ഉടന്‍ നീക്കം ചെയ്യാം, അല്ലെങ്കില്‍ കനത്ത നഷ്ടം

വാസ്തുശാസ്ത്ര പ്രകാരം, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഘടികാരവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്.  അവ എന്താണ് എന്നറിയാം   

ക്ലോക്ക് നിശ്ചലമാവുമ്പോള്‍ അത് എത്രയും പെട്ടെന്ന് അത് ശരിയാക്കുക. ഇക്കാര്യത്തില്‍ അലസത പാടില്ല. കാരണം വാസ്തുശാസ്ത്ര പ്രകാരം, കേടായ ക്ലോക്കുകള്‍ വീട്ടിൽ വയ്ക്കുന്നത് അശുഭകരമാണ്. നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് കുടുംബത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കും.

നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിതെളിക്കും. ഇക്കാരണത്താല്‍ നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ  കുറവും ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ വീടിന്‍റെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്ക് നിലച്ചിട്ടുണ്ടെങ്കിൽ, അത് ഉടന്‍ ശരിയാക്കുക.

നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത്  വീട്ടിലുള്ളവര്‍ക്ക് രോഗം ക്ഷണിച്ചു വരുത്തുന്നു.   ചികിത്സയ്ക്കായി നിങ്ങൾക്ക്  ധാരാളം പണം ചെലവഴിക്കേണ്ടി വരുന്നു. 

ക്ലോക്കുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾകൂടി ശ്രദ്ധിക്കുക

വീട്ടില്‍ ഒരു ക്ലോക്ക് സ്ഥാപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്കൂടി മനസില്‍ വയ്ക്കുക. അതായത്,   ക്ലോക്ക് ഒരിയ്ക്കലും വാതിലിൽ വയ്ക്കരുത്. ഇതുമൂലം പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വാസ്തു ശാസ്ത്രത്തിൽ, വാതിലിന് മുകളില്‍ ക്ലോക്ക് വയ്ക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

മറക്കാതെ പോലും വീടിന്‍റെ തെക്ക് ദിശയിൽ ക്ലോക്ക് വയ്ക്കരുത്. കാരണം തെക്ക് ദിശ ശുഭകരമല്ല. ഈ ദിശയിൽ ഘടികാരം വയ്ക്കുന്നത് അശുഭകരമാണ്. ഇത് വീട്ടിൽ നിഷേധാത്മകത കൊണ്ടുവരുകയും പുരോഗതി തടയുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News