Venus Transit: ശുക്രൻ നൽകും സൗഭാ​ഗ്യങ്ങൾ; ഈ രാശികൾക്ക് ഇനി സുവർണ്ണകാലം

മീനം രാശിയിൽ ശുക്രൻ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഏപ്രിൽ 13നാണ് ശുക്രന്റെ ചലനത്തിലെ മാറ്റം സംഭവിക്കാൻ പോകുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 4, 2025, 12:26 PM IST
  • മകരം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നല്ല ഫലങ്ങള്‍ ലഭിക്കും.
  • മകരം രാശിയുടെ ഒമ്പതാം ഭാവത്തിലായിരിക്കും ശുക്രൻ നിൽക്കുക.
  • ഈ രാശിക്കാർക്ക് എപ്പോഴും ഭാ​ഗ്യത്തിന്റെ പിന്തുണയുണ്ടാകും.
Venus Transit: ശുക്രൻ നൽകും സൗഭാ​ഗ്യങ്ങൾ; ഈ രാശികൾക്ക് ഇനി സുവർണ്ണകാലം

Venus in Pisces: വേദ ജ്യോതിഷ പ്രകാരം ഓരോ ​ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിൽ അവയുടെ രാശിമാറ്റം അല്ലെങ്കിൽ നക്ഷത്രമാറ്റം നടത്തും. അതുപോലെ തന്നെ അവ വക്ര​ഗതിയിലും നേർരേഖയിലും സഞ്ചരിക്കും. 

Add Zee News as a Preferred Source

​ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങൾ 12 രാശികളെയും ബാധിക്കും. ചില രാശികൾക്ക് നേട്ടവും ചിലർക്ക് ദോഷഫലങ്ങളും ഇതിലൂടെ ലഭിക്കും. അത്തരത്തിൽ ശുക്രന്റെ ചലനത്തിൽ മാറ്റം വരാൻ പോകുകയാണ്. ഏപ്രിൽ 13ന് ശുക്രൻ മീനം രാശിയിൽ നേരിട്ട് സഞ്ചരിക്കാൻ തുടങ്ങും. 

ശുക്രൻ മീനം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുന്നതോടെ മൂന്ന് രാശികൾക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനാകും. തൊഴിൽ രം​ഗത്തും ജീവിതത്തിലെ മറ്റ് മേഖലയിലും ഇവർക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. സാമ്പത്തിക പുരോ​ഗതിയുമുണ്ടാകും. ഇവർ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത അത്രയും സൗഭാ​ഗ്യങ്ങൾ ഇവരെ തേടിയെത്തും. ഏതൊക്കെയാണ് ആ ഭാ​ഗ്യ രാശികളെന്ന് നോക്കാം. 

Also Read: Guru Budh Yuti: ബുധനും വ്യാഴവും മിഥുന രാശിയിൽ; ഇവരുടെ ഭാഗ്യം തെളിയും

മകരം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നല്ല ഫലങ്ങള്‍ ലഭിക്കും. മകരം രാശിയുടെ ഒമ്പതാം ഭാവത്തിലായിരിക്കും ശുക്രൻ നിൽക്കുക. ഈ രാശിക്കാർക്ക് എപ്പോഴും ഭാ​ഗ്യത്തിന്റെ പിന്തുണയുണ്ടാകും. ആ​ഗ്രഹിച്ചതൊക്കെ ജീവിതത്തിൽ നേടിയെടുക്കാൻ സാധിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. അപ്രതീക്ഷിത ധനനേട്ടത്തിനും സാധ്യതയുണ്ട്. 

മിഥുനം രാശിക്കാർക്ക് തൊഴില്‍ മേഖലയില്‍ വലിയ വിജയമുണ്ടാകും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. പ്രശസ്തി വർധിക്കും. ഈ കാലയളവിൽ ഇവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. സമൂഹത്തിൽ നിങ്ങൾക്കുള്ള അം​ഗീകരാങ്ങളും ബഹുമാനവും വർധിക്കും. ആഢംബര ജീവിതം നയിക്കാൻ സാധിക്കും. കരിയറിൽ ഉയരാൻ സാധിക്കും. 

കുംഭം രാശിക്കാർക്ക് പണം സമ്പാദിക്കാൻ സാധിക്കും. ആഢംബര ജീവിതം നയിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷമുണ്ടാകും. കല, സംഗീതം തുടങ്ങിയ മേഖലകളില്‍ ഈ രാശിക്കാർക്ക് താല്‍പര്യം വര്‍ധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News