Gajakesari Rajayoga 2025: ഗജകേസരി യോഗത്താൽ ഇവർക്കിനി വച്ചടി വച്ചടി കയറ്റം

Guru Chandra Yuti: വ്യാഴം 12 വർഷത്തിന് ശേഷമാണ് മിഥുന രാശിയിൽ പ്രവേശിക്കുന്നത്. അവിടെ ചന്ദ്രനുമായി കൂടി ചേർന്ന് ഗജകേസരി രാജയോഗം ഉണ്ടാക്കും.  അതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും.

Written by - Ajitha Kumari | Last Updated : May 7, 2025, 09:31 PM IST
  • വ്യാഴം 12 വർഷത്തിന് ശേഷമാണ് മിഥുന രാശിയിൽ പ്രവേശിക്കുന്നത്
  • അവിടെ ചന്ദ്രനുമായി കൂടി ചേർന്ന് ഗജകേസരി രാജയോഗം ഉണ്ടാക്കും
Gajakesari Rajayoga 2025: ഗജകേസരി യോഗത്താൽ ഇവർക്കിനി വച്ചടി വച്ചടി കയറ്റം

Gajakesari Yoga 2025: ദേവന്മാരുടെ ഗുരുവായ വ്യാഴം ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറ്റാറുണ്ട് അതിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ ദൃശ്യമാകും. അറിവ്, വിദ്യാഭ്യാസം, ഭാഗ്യം, സമ്പത്ത്, കുട്ടികൾ, വിവാഹം, മതം, ജ്ഞാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ പൊതുവെ കണക്കാക്കുന്നത്.

Also Read: വർഷങ്ങൾക്ക് ശേഷം ബുധന്റെ രാശിയിൽ ഗുരു ആദിത്യ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

വ്യാഴം ഒരു വർഷത്തിനുള്ളിൽ അതിന്റെ രാശി മാറ്റുന്നു, അതായത് വീണ്ടും അതേ രാശിയിലേക്ക് മടങ്ങി എത്താൻ ഏകദേശം 12 വർഷമെടുക്കും. വ്യാഴം ഇടവം വിട്ട് മിഥുന രാശിയിലേക്ക് പ്രവേശിക്കും. മെയ് അവസാനം ചന്ദ്രനുമായി കൂടിച്ചേരും. അതിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ രൂപീകരണം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികളെ അറിയാം...

വ്യാഴം മെയ് 14 ന് ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. ഇതോടൊപ്പം മെയ് 28 ന് ഉച്ചയ്ക്ക് 1:36 ന് ചന്ദ്രൻ മിഥുനത്തിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംഗമം ഉണ്ടാകും. അതുമൂലം ഗജകേശരി രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗം മെയ് 30 വരെ നിലനിൽക്കും. ഈ കാലയളവിൽ ചെയ്യുന്ന ജോലികളിൽ വിജയം ലഭിക്കും.

Also Read: സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക്; ഇവർക്കിനി സുവർണ്ണകാലം ഒപ്പം പുരോഗതിയും!

ഇടവം (Taurus):  ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിയിൽ ജനിച്ച ആളുകൾക്ക് എല്ലാ മേഖലകളിലും വലിയ വിജയവും സാമ്പത്തിക നേട്ടവും നേടാൻ കഴിയും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, മറ്റൊരാൾക്ക് കടം കൊടുത്ത പണം തിരിച്ചു പിടിക്കാൻ കഴിയും. ബാങ്കിംഗ് അല്ലെങ്കിൽ കുടുംബ ബിസിനസിൽ പങ്കെടുക്കുന്നതിലൂടെ ധാരാളം നേട്ടങ്ങൾ ലഭിക്കും. 

കുംഭം (Aquarius): ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപം കൊള്ളുന്നത്. ഈ രാശിയിലുള്ളവർക്ക് ധാരാളം നേട്ടങ്ങൾ, മാനസിക സമാധാനം ലഭിക്കും, വളരെക്കാലമായി നിങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ അവസാനിക്കും, വിദ്യാഭ്യാസ മേഖലയിൽ ധാരാളം നേട്ടങ്ങൾ, കരിയറിൽ പുരോഗതി, ബിസിനസിൽ ലാഭം, വിദേശത്ത് നടത്തുന്ന ബിസിനസിൽ നിങ്ങൾക്ക് വലിയ ലാഭം നേടാൻ കഴിയും. കുടുംബക്കാരുടെ പൂർണ്ണ പിന്തുണ ലഭിക്കും, അതുമൂലം നിങ്ങൾ പുരോഗതിയിലേക്ക് നീങ്ങും. 

Also Read: മാസത്തിലെ ആദ്യ ബുധൻ ഗണേശ കൃപയാൽ ഇവർ പൊളിക്കും

വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ഗജകേസരി രാജയോഗം ഭാഗ്യമായിരിക്കും. എട്ടാം ഭാവത്തിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം നടക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിയിലുള്ളവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. ജോലിയോടൊപ്പം നല്ല ശമ്പള വർദ്ധനവും ഉണ്ടായേക്കാം, മതപരമായ പരിപാടികളിൽ പങ്കെടുക്കാൻ കഴിയും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News