അക്ഷയ തൃതീയ നാളിൽ ശുഭകാര്യങ്ങൾ ചെയ്യുന്നതിന് സമയം നോക്കേണ്ടതില്ല. ഈ ദിവസം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും വിജയിക്കുമെന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 30ന് ആണ് അക്ഷയ തൃതീയ. അക്ഷയ തൃതീയ ദിവസം സ്വർണം, വെള്ളി തുടങ്ങിയവ വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നു.
സ്വർണം, വെള്ളി തുടങ്ങിയവ ഈ ദിവസം വാങ്ങുന്നത് ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ധനവും വർധിപ്പിക്കുമെന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിവസം പല രാജയോഗങ്ങളും രൂപപ്പെടും. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഈ വർഷം അക്ഷയ തൃതീയ ദിവസം ലക്ഷ്മീ നാരായണ യോഗവും ഗജകേസരി യോഗവും രൂപപ്പെടും.
ഇത് ചില രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടിക്കൊടുക്കും. ഈ വർഷത്തെ അക്ഷയ തൃതീയയിൽ ശുക്രൻ, ശനി, രാഹു എന്നീ ഗ്രഹങ്ങൾ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് മാളവ്യ രാജയോഗം, ലക്ഷ്മി നാരായണ യോഗം, ചതുർഗ്രഹ യോഗം എന്നിവ സൃഷ്ടിക്കും. ഇതിനൊപ്പം ചന്ദ്രൻ ഇടവം രാശിയിൽ വ്യാഴത്തോടൊപ്പം ചേർന്ന് ഗജകേസരി യോഗവും രൂപീകരിക്കും.
രവിയോഗവും സർവ്വാർത്ത സിദ്ധിയോഗവും ഇതിനൊപ്പം രൂപപ്പെടുന്നുണ്ട്. മൂന്ന് രാശിക്കാർക്കാണ് ഈ വർഷത്തെ അക്ഷയ തൃതീയയിൽ വലിയ ഭാഗ്യങ്ങൾ വന്നുചേരുന്നത്. ഇവർക്ക് ജീവിതം മാറിമറിയുന്ന വിധത്തിൽ നിരവധി നേട്ടങ്ങൾ ഉണ്ടാകും. ഏതെല്ലാം രാശിക്കാരാണ് ഈ അക്ഷയ തൃതീയക്ക് നേട്ടങ്ങൾ സ്വന്തമാക്കുന്നതെന്ന് അറിയാം.
ഇടവം: ഇടവം രാശിക്കാർക്ക് ഈ വർഷത്തെ അക്ഷയ തൃതീയ വളരെ അനുകൂലം ആണ്. ഇവർക്ക് കുബേരൻറെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. പുതിയ തൊഴിൽ അവസരങ്ങൾ വന്നുചേരും. വീട്, വാഹനം, ഭൂമി എന്നിവ വാങ്ങാൻ യോഗം. നിക്ഷേപങ്ങൾ നടത്താനും ബിസിനസ് ആരംഭിക്കാനും അനുകൂല സമയം.
മിഥുനം: മിഥുനം രാശിക്കാർക്ക് അസുലഭ നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ വർഷത്തെ അക്ഷയ തൃതീയയിലൂടെ സാധിക്കും. കരിയറിൽ വലിയ ഉയർച്ചയുണ്ടാകും. ബിസിനസുകാർക്ക് വലിയ നേട്ടം ഉണ്ടാകും. സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിൽ നിന്ന് ഇല്ലാതാകും. ആരോഗ്യം മികച്ചതാകും. ജോലികൾ വിജയകരമായി പൂർത്തിയാക്കും.
മീനം: മീനം രാശിക്കാർക്ക് ഈ വർഷത്തെ അക്ഷയതൃതീയ ദിവസം വലിയ ഭാഗ്യമാണ് വന്നുചേരുന്നത്. ഇവർക്കിനി ജീവിതത്തിൽ സന്തോഷത്തിൻറെ കാലമാണ്. വ്യക്തി ജീവിതത്തിലും ജോലിയിലും ഇവർക്ക് രാജയോഗത്തിൻറെ ഗുണങ്ങൾ ലഭിക്കും. ഭൂമി, വാഹനം എന്നിവ വാങ്ങാൻ യോഗമുണ്ടാകും. പുതിയ ജോലി തേടുന്നവർക്ക് അനുകൂല സമയം. ഇവർക്ക് ജീവിതത്തിൽ ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









