Shadashtaka Yoga: കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്..!! ഷഡാഷ്ടക യോ​ഗത്താൽ ഭാ​ഗ്യം ഇവരെ തേടിയെത്തും

ചൊവ്വയും ശനിയും ചേർന്നാണ് ഷഡാഷ്ടക യോ​ഗം സൃഷ്ടിക്കുന്നത്. വിവിധ രാശികൾക്ക് ഇത് നേട്ടങ്ങൾ നൽകും.  

Written by - Zee Malayalam News Desk | Last Updated : Apr 16, 2025, 05:55 PM IST
  • മിഥുനം രാശിക്കാര്‍ക്ക് ഷഡാഷ്ടക രാജയോഗം ഏറെ ​ഗുണം ചെയ്യും.
  • ജീവിതത്തിൽ ആ​ഗ്രഹിച്ചതൊക്കെ നേടാനാകും.
  • സാമ്പത്തിക നേട്ടമുണ്ടാകും.
Shadashtaka Yoga: കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്..!! ഷഡാഷ്ടക യോ​ഗത്താൽ ഭാ​ഗ്യം ഇവരെ തേടിയെത്തും

Shadashtaka Yoga: വേദജ്യോതിഷം അനുസരിച്ച് ​ഗ്രഹങ്ങളുടെ രാശി-നക്ഷത്ര മാറ്റങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. 12 രാശികളിലും ​ഗ്രഹങ്ങളുടെ ചലനത്തിൽ വരുന്ന മാറ്റത്തിന്റെ സ്വാധാനമുണ്ടാകും. ജീവിതത്തിൽ ​ഗുണവും ദോഷവും ഒക്കെ സംഭവിക്കുന്നത് ​ഗ്രഹങ്ങളുടെ ഈ രാശിമാറ്റത്തിന്റെ ഫലമായി കൂടിയാണ്. 

Add Zee News as a Preferred Source

ചൊവ്വയും ശനിയും ചേർന്ന് ഷഡാഷ്ടക യോ​ഗം സൃഷ്ടിക്കാൻ പോകുകയാണ്. മീനം രാശിയിലാണ് ഈ ഭാ​ഗ്യം നിറഞ്ഞ സം​ഗമം സംഭവിക്കാൻ പോകുന്നത്. ചൊവ്വ ചിങ്ങം രാശിയിലും ശനി മീനം രാശിയിലും എത്തുമ്പോഴാണ് ഷഡാഷ്ടക യോ​ഗം സൃഷ്ടിക്കപ്പെടുന്നത്. ചില രാശികൾക്ക് അത്യപൂർവ്വമായ ഭാ​ഗ്യങ്ങളാണ് ഈ കാലയളവിൽ കൈവരാൻ പോകുന്നത്. ഏതൊക്കെ രാശിക്കാരാണ് നേട്ടം കൈവരിക്കാൻ പോകുന്നതെന്ന് നോക്കാം. 

മിഥുനം രാശിക്കാര്‍ക്ക് ഷഡാഷ്ടക രാജയോഗം ഏറെ ​ഗുണം ചെയ്യും. ജീവിതത്തിൽ ആ​ഗ്രഹിച്ചതൊക്കെ നേടാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. കഠിനാധ്വാനനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. വരുമാനം വർധിക്കും. ബിസിനസ് തുടങ്ങാൻ അനുകൂലമായ സമയമാണ്. 

Also Read: Trigrahi Yoga: 100 വർഷങ്ങൾക്ക് ശേഷമുള്ള അപൂർവ്വ സംയോ​ഗം; ത്രി​ഗ്രഹ യോ​ഗത്താൽ ഇനി ഇവരുടെ ജീവിതം അടിപൊളി..!

വൃശ്ചികം രാശിക്കാര്‍ക്ക് ഷഡാഷ്ടകയോഗത്തിലൂടെ ജീവിതത്തിലെ പ്രതിസന്ധികളെല്ലാം മാറും. എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ശമ്പള വർധനവിന് സാധ്യതയുണ്ട്. ബിസിനസിൽ വലിയ ലാഭമുണ്ടാക്കാൻ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം നേടാനാകും. നിക്ഷേപങ്ങൾ ഭാവിയിൽ ​ഗുണം ചെയ്തേക്കും. 

മീനം രാശിക്കാര്‍ക്ക് ഏറെ സൗഭാ​ഗ്യങ്ങൾ നൽകുന്നതാണ് ഷഡാഷ്ടക യോ​ഗം. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമുണ്ടാകും. ആരോ​ഗ്യ പ്രശ്നങ്ങളെ നിസാരമാക്കി കളയരുത്. ആ​ഗ്രഹിക്കുന്നതൊക്കെ ജീവിതത്തിൽ നേടാൻ സാധിക്കും. ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടാകും. അവയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുക. ബസിനിസിൽ വലിയ ഉയരങ്ങളിലെത്താൻ നിങ്ങൾക്ക് സാധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News