)
Surya Ketu Yuti 2025: ജ്യോതിഷത്തിൽ സൂര്യനെ ആത്മവിശ്വാസം, ബഹുമാനം, അന്തസ്സ്, സർക്കാർ ജോലി, പിതാവ്, ഭരണ സേവനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. കേതു ഗ്രഹത്തെ ആത്മീയത, ത്യാഗം, മോക്ഷം, താന്ത്രികത എന്നിവയുടെ ഘടകമായും കണക്കാക്കുന്നു.
അതിനാൽ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ഉണ്ടാകുമ്പോഴെല്ലാം ഈ മേഖലകളിൽ ഒരു പ്രത്യേക സ്വാധീനം കാണപ്പെടുന്നു. ആഗസ്റ്റ് മാസത്തിൽ ചിങ്ങ രാശിയിൽ സൂര്യനും കേതുവും സംഗമിക്കും. ഏകദേശം 18 വർഷങ്ങൾക്ക് ശേഷമാണ് ഈ സംയോജനം സംഭവിക്കുന്നത്. അതിനാൽ ചില രാശികളുടെ ഭാഗ്യം തെളിയും. കൂടാതെ ഇവർക്ക് പുരോഗതിക്കും പെട്ടെന്നുള്ള ധന ലാഭത്തിനും അവസരം ലഭിക്കും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...
വൃശ്ചികം (Scorpio): ഇവർക്ക് സൂര്യ-കേതു സംയോജനം ഗുണകരമായിരിക്കും. കാരണം ഈ യാദൃശ്ചികത നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ഭാഗ്യസ്ഥാനത്തായിരിക്കും രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യാം. മതപരമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് ബഹുമാനത്തിനും പുരോഗതിക്കും അവസരങ്ങൾ ലഭിക്കും. പ്രണയത്തിലും വിവാഹ ജീവിതത്തിലും സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും.
മകരം (Scorpio): കേതു-സൂര്യ സംയോജനം ഇവർക്കും ശുഭകരമായിരിക്കും. ഈ സംയോജനം രാശിയുടെ എട്ടാമത്തെ ഭാവത്തിൽ രൂപപ്പെടുന്നു. ആത്മവിശ്വാസം വർദിക്കും, ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രയോജനം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, പങ്കാളിത്ത ബിസിനസിൽ ലാഭം, നിയമപരമായ കാര്യങ്ങളിൽ തീരുമാനം അനുകൂലമായിരിക്കും, കരിയറിൽ പുതിയ നേട്ടങ്ങൾ.
ഇടവം (Taurus): സൂര്യ-കേതു സംയോജനം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ യാദൃശ്ചികത നിങ്ങളുടെ രാശിയുടെ സന്തോഷ സ്ഥാനത്തായിരിക്കും രൂപപ്പെടുന്നത്. ഈ കാലയളവിൽ നിങ്ങളുടെ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിക്കും. ഒരു വാഹനമോ സ്വത്തോ വാങ്ങാനും കഴിയും. പൂർവ്വിക സ്വത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവർക്ക് അനന്തരാവകാശം, ഇൻഷുറൻസ് അല്ലെങ്കിൽ പഴയ നിക്ഷേപങ്ങൾ പോലുള്ളവയിൽ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. പ്രണയ ജീവിതത്തിൽ തീവ്രമായ വൈകാരിക അനുഭവങ്ങൾ ഉണ്ടാകും, ബന്ധങ്ങൾ കൂടുതൽ ആഴത്തിലാകും. അമ്മയുമായുള്ള ബന്ധം നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.