Chitra Pournami 2024: മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി ഉത്സവം; പങ്കെടുത്ത് ആയിരങ്ങൾ

Mangala Devi Temple: ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായാണ് ഉത്സവം നടത്തിയത്. ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 05:42 PM IST
  • കേരളവും തമിഴ്നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് മം​ഗളദേവി കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
  • സമുദ്രനിരപ്പിൽ നിന്ന് 1337 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
  • മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെയെത്തിയെന്നാണ് ഐതിഹ്യം
Chitra Pournami 2024: മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി ഉത്സവം; പങ്കെടുത്ത് ആയിരങ്ങൾ

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി ഉത്സവം നടന്നു. തമിഴ്നാടുമായി തർക്കം നിലനിൽക്കുന്ന ഇവിടെ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം. ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായാണ് ഉത്സവം നടത്തിയത്.

ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വർഷത്തിൽ ഒരിക്കൽ ചിത്ര പൗർണ്ണമി നാളിൽ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. കേരളവും തമിഴ്നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് മം​ഗളദേവി കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ALSO READ: പൂജാമുറിയില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്തും ഐശ്വര്യവും

1980 കളിൽ തമിഴ്നാട് ക്ഷേത്രത്തിന് അവകാശ വാദം ഉന്നയിച്ചതോടെ തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കളക്ടർമാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. സമുദ്രനിരപ്പിൽ നിന്ന് 1337 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെയെത്തിയെന്നാണ് ഐതിഹ്യം.

14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു. കുമളിയിൽ നിന്ന് ജീപ്പുകളിലും കാൽ നടയായും ആയിരങ്ങൾ ഉത്സവത്തിന് എത്തി. കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഭക്തരേ ഇവിടെക്ക് പ്രവേശിപ്പിച്ചത്. മലയാളത്തിലും തമിഴിലും പ്രത്യേകം പൂജകൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News