)
Christmas 2025: തിരുപ്പിറവിയുടെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ദൈവപുത്രന് ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ദിനത്തിൽ സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പാതിരാ കുര്‍ബാനയും നടന്നു. ആയിരങ്ങളാണ് പാതിരാ കുർബാനയിൽ പങ്കെടുത്തത്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്ന ദിവസം. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലങ്കരിച്ചിരിക്കുകയാണ്.
ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഉണ്ണിയേശു പിറന്നതിന്റെ ഓര്മ പുതുക്കുകയാണ് വിശ്വാസികള്‍. ഓരോ ക്രിസ്തുമസും 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ്.
ഏവർക്കും സീ മലയാളം ന്യൂസിന്റെ ക്രിസ്മസ് ആശംസകൾ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.