Shasha Raj Yoga in Horoscope: വേദ ജ്യോതിഷ പ്രകാരം ശനി ഏകദേശം രണ്ടര വർഷത്തെ സമയമെടുത്താണ് തന്റെ രാശി മാറ്റുന്നത്. ശനിയെ പ്രായം, ദുഃഖം, രോഗം, വേദന, ശാസ്ത്രം, സാങ്കേതികവിദ്യ, ഇരുമ്പ്, ധാതു, എണ്ണ, ദാസൻ, ജയിൽ എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ശനി മകരം, കുംഭം രാശിക്കാരുടെ അധിപനാണ്.
ശനിയുടെ ഉയർന്ന രാശിയായി തുലാത്തിനെ കണക്കാക്കുന്നു, മേടം ദുർബല രാശിയാണ്. ശനി ഉച്ച രാശിയായ സ്വന്തം രാശിയിലായിരിക്കുന്നതിലൂടെ ശശ് രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ജാതകത്തിൽ ശശ് രാജയോഗം ഉണ്ടാകുന്ന വ്യക്തികൾ ആരാണെന്ന് നോക്കാം. ആ വ്യക്തിക്ക് ഈ യോഗത്തിലൂടെ ജീവിതത്തിലെ എല്ലാ ഭൗതിക സന്തോഷവും ലഭിക്കും.
ഒപ്പം ആ വ്യക്തി സമ്പന്നനാകുന്നു. കൂടാതെ അവൻ സമൂഹത്തിൽ തന്റേതായ ഒരു സവിശേഷ വ്യക്തിത്വം സൃഷ്ടിക്കും, ബഹുമാനവും പ്രശസ്തിയും ലഭിക്കും, ഈ ആളുകൾ വലിയ കമ്പനികളുടെ ഉടമകളാകുന്നു. അവിടെ ഒരാൾക്ക് ശനിയിൽ നിന്ന് പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും. ശശ് രാജയോഗം ശനി സൃഷ്ടിക്കുന്നതാണ്. ഈ രാജയോഗം ജാതകത്തിൽ എങ്ങനെ രൂപപ്പെടുന്നുവെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം...
Also Read: വ്യാഴ കൃപയാൽ മാസ ആദ്യ ദിനം ഇവർക്ക് ലഭിക്കും വൻ നേട്ടങ്ങൾ
ശശ് രാജയോഗം എങ്ങനെയാണ് രൂപപ്പെടുന്നത്?
ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ ശനി കേന്ദ്ര ഭാവത്തിൽ വരുമ്പോഴാണ് ഈ രാജയോഗം ഉണ്ടാകുന്നത്. അല്ലെങ്കിൽ ഏതെങ്കിലും ജാതകത്തിൽ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ 1, 4, 7 അല്ലെങ്കിൽ 10 സ്ഥാനത്തിൽ ശനി തുലാം, മകരം, കുംഭം എന്നിവയിൽ സ്ഥിതി ചെയ്യുകയാണെങ്കിൽ അത്തരമൊരു ജാതകത്തിൽ ശശ് രാജയോഗം ഉണ്ടാകുന്നു.
ശനി തുലാം രാശിയിൽ സ്ഥിതി ചെയ്യുന്നുവെങ്കിൽ ഈ യോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. കാരണം ശനി തുലാം രാശിയിൽ ഉയർന്ന സ്ഥാനത്താണ്. അതുകൊണ്ടാണ് അത്തരം ആളുകൾ വളരെ സമ്പന്നരാകുന്നത്. അതേസമയം ഈ ആളുകൾ വിധിയെക്കാൾ കർമ്മത്തിലാണ് വിശ്വസിക്കുന്നത്. ഇവർക്ക് സ്വാതന്ത്ര്യം ഇഷ്ടമാണ്. ഇവർ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കില്ല.
ശനി ദേവന്റെ സ്പെഷ്യൽ അനുഗ്രഹങ്ങളുണ്ട്
വേദ ജ്യോതിഷ പ്രകാരം ജാതകത്തിൽ ശശ് രാജയോഗം ഉള്ള വ്യക്തിക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നു. കൂടാതെ അത്തരം ആളുകൾ നീതിമാന്മാരായിരിക്കും. കൂടാതെ ഈ ആളുകൾ വിധിയെക്കാൾ കർമ്മത്തിലാണ് വിശ്വസിക്കുന്നത്. ഇവർ കഠിനാധ്വാനികളും ഉത്സാഹമുള്ളവരുമായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും ഇവർ സമ്പന്നരാണ്. ഈ ആളുകൾക്ക് അവരുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









