Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നു. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കും. മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.
Also Read; മേട രാശിക്കാരുടെ സാമ്പത്തികം മെച്ചപ്പെടും, തുലാം രാശിക്കാക്ക് ചെലവുകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്താറുമുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും, ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.
ഇടവം (Taurus): ഇവർക്കൊപ്പം ഇന്ന് ഭാഗ്യം കൂടെയുണ്ടാകും. ജോലി ഭാരം കുറയും. ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങളുടെ ബോസ് നിങ്ങളെ വിദേശത്തേക്ക് അയക്കും. ചില ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നതോടെ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് തോന്നും. യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തികമായി പ്രയോജനമുണ്ടാക്കും. വീട്ടിലെ പ്രശ്‌നങ്ങൾ നീങ്ങും.
മിഥുനം (Gemini): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും, ഏതെങ്കിലും സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലതായിരിക്കും. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും.
Also Read:2 ദിവസത്തിനുള്ളിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും പണം, പദവി അപ്രതീക്ഷിത സൗഭാഗ്യങ്ങളും!
കർക്കടകം (Cancer): ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്ന് വളരെ നല്ല ദിനം. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും. നിങ്ങളുടെ ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിക്കാം എന്നാൽ കാലക്രമേണ എല്ലാം ശരിയാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതി.
ചിങ്ങം (Leo): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ഉണ്ടക്കയം. സാമ്പത്തിക നേട്ടങ്ങൾ, ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക. ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം, അമ്മയുടെ ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. തൊഴിലവസരങ്ങൾ ഉണ്ടായേക്കാം.
Also Read: ഏപ്രിലിൽ ശനിയുടെ ഉദയം; ഇവർക്ക് സുവർണ്ണ നേട്ടം ഒപ്പം സാമ്പത്തിക നേട്ടവും
കന്നി (Virgo): ഇന്നത്തെ ദിവസം ഇവർക്ക് പ്രധാനപ്പെട്ടതായിരിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. മകൾക്ക് അനുയോജ്യനായ വരനെ ലഭിക്കും. ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. നിങ്ങൾ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









