Lord Shiva Fav Zodiacs: ശിവ കൃപയാൽ ഇന്നത്തെ ദിവസം ഇവർക്ക് നല്ലതായിരിക്കും, നിങ്ങളും ഉണ്ടോ?

Lord Mahadev Blessing Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം മഹാദേവനെ  ആരാധിക്കുന്നു. 

Written by - Ajitha Kumari | Last Updated : May 12, 2025, 09:17 AM IST
  • ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും
  • ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണ്
  • ഈ ദിവസം ആചാരപ്രകാരം മഹാദേവനെ ആരാധിക്കുന്നു
Lord Shiva Fav Zodiacs: ശിവ കൃപയാൽ ഇന്നത്തെ ദിവസം ഇവർക്ക് നല്ലതായിരിക്കും, നിങ്ങളും ഉണ്ടോ?

Lord Shiva Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നു. അതിൽ തിങ്കളാഴ്ച മഹാദേവനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.

Add Zee News as a Preferred Source

Also Rad: കന്നി രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും വർധിക്കും, തുലാം രാശിക്കാർ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ജ്യോതിഷത്തിൽ  12 രാശികളെ കുറിച്ച് പരാമർശിക്കുന്നു. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്താറുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ഇന്ന് ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും.  ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും ഒപ്പം എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും.

ഇടവം (Taurus):  ഇവർക്കിന്ന് ഭാഗ്യ ദിനം, ഓഫീസിലെ ജോലിയുടെ ക്രെഡിറ്റ് ലഭിക്കും. ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങളുടെ ബോസ് നിങ്ങളെ വിദേശത്തേക്ക്  അയച്ചേക്കാം.  ചില ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നതോടെ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് തോന്നും. യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തികമായി പ്രയോജനമുണ്ടാക്കും. വീട്ടിലെ പ്രശ്‌നങ്ങൾ നീങ്ങും.

Also Read: കർക്കടക രാശിയിലെ ലക്ഷ്മി നാരായണ യോഗം ഇവർക്ക് നൽകും അപാര ധനവും പുരോഗതിയും!

മിഥുനം (Gemini): ഇന്നിവർക്ക് വളരെ നല്ലതായിരിക്കും. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. ഏതെങ്കിലും സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലതായിരിക്കും. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും. നിങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ നൽകും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും.   

കർക്കടകം (Cancer): ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം കാലക്രമേണ എല്ലാം ശരിയാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതിയുടെ ദിവസം. 

Also Read: പവർഫുൾ മാളവ്യ യോഗത്താൽ ഇവർക്കിനി സുവർണ്ണകാലം കരിയറിലും വരുമാനത്തിലും നേട്ടം

ചിങ്ങം (Leo): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ചില പുതിയ അവസരങ്ങളും ഇന്ന് ലഭിക്കും. ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക. പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുക. ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കും, ബന്ധങ്ങളിൽ മാധുര്യം, അമ്മയുടെ ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. തൊഴിലവസരങ്ങൾ ഉണ്ടായേക്കാം.

കന്നി (Virgo): ഇന്നത്തെ ദിവസം ഇവർക്ക് പ്രധാനപ്പെട്ടതായിരിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം നിങ്ങൾക്ക്  ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. നിങ്ങളുടെ മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും. ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, ആരോഗ്യം മികച്ചതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News