Lucky Zodiac Sign: എല്ലാ കാര്യങ്ങളും തുടങ്ങുന്നതിന് മുൻപ് ഗണപതിയെയാണ് ആദ്യം ആരാധിക്കുക. ഇതിലൂടെ കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുമെന്നാണ് വിശ്വാസം. ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റും.

Lord Ganesh Fav zodiacs: മംഗളകരമായ കര്യങ്ങൾ ആരംഭിക്കുന്നത് പൊതുവെ ഗണപതിയെ ആരാധിച്ചാണ്. ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നു. ഗണപതിയുടെ കൃപയാൽ വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല. ജ്യോതിഷത്തിൽ 12 രാശികളിൽ ഈ നാല് രാശികൾ ഗണപതിക്ക് പ്രിയപ്പെട്ടവരാണ്. ഇവർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും. ആ ഭാഗ്യ രാശികൾ അറിയാം...
കന്നി (Virgo): ഇവർക്ക് ഗണപതിയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും. കന്നി രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ സ്വാധീനം ഇവരെ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമാക്കും. ഗണപതിയുടെ പ്രത്യേക കൃപയുള്ളതിനാൽ ഇവരുടെ ജോലിയിൽ തടസ്സങ്ങൾ വരില്ല. അതുകൊണ്ടാണ് അവർക്ക് വിജയത്തിന്റെ പടവുകൾ എളുപ്പത്തിൽ കയറാൻ കഴിയുന്നത്.
മകരം (Capricorn): വിഘ്നേശ്വരന്റെ പ്രിയ രാശിയാണ് മകരം രാശിക്കാരും. മകരം രാശിക്കാർ കഠിനാധ്വാനികളും തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാരെ അന്ധമായി വിശ്വസിക്കാം. മകരം രാശിക്കാർ അവരുടെ മനസ്സ് കൊണ്ട് വളരെ ഉറപ്പുള്ളവരാണ്. ഇവർക്ക് ഗണപതിക്കൊപ്പം ശനിയുടെ അനുഗ്രഹവും നിലനിൽക്കും. അതുകൊണ്ടാണ് ജോലികൾ പൂർത്തിയാക്കാൻ ഇവർക്ക് അധിക കഠിനാധ്വാനത്തിന്റെ ആവശ്യമില്ലാത്തത്. കുറഞ്ഞ പ്രയത്നത്തിൽ ഇവർക്ക് എല്ലായ്പ്പോഴും നല്ല ഫലങ്ങൾ ലഭിക്കും.
മിഥുനം (Gemini): മിഥുന രാശിക്കാരോട് ഗണപതിക്ക് എപ്പോഴും ദയയുണ്ടായിരിക്കും. മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഇവർ മനസ് കൊണ്ട് മൂർച്ചയുള്ളവരാണ്. ഇവർ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയിക്കും. ഗണപതിയുടെ അനുഗ്രഹത്താൽ ഇക്കൂട്ടർ ജീവിതത്തിൽ വളരെയധികം മുന്നേറുകയും പ്രശസ്തി നേടുകയും ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും