Numerology: ഈ തീയതികളിൽ ജനിച്ച പെൺകുട്ടികളുടെ നാവിൽ വിളയാടും സരസ്വതി ദേവി, നിങ്ങളും ഉണ്ടോ?

Radix: വ്യത്യസ്ത തീയതികളിൽ ജനിച്ചവർക്ക് വ്യത്യസ്ത വ്യക്തിത്വങ്ങളും ഭാവിയുമായിരിക്കും. സംഖ്യാ ശാസ്ത്രത്തിലൂടെ ജനനത്തീയതി നോക്കി നമുക്ക് ഇതിനെക്കുറിച്ച് അറിയാൻ കഴിയും.

Written by - Ajitha Kumari | Last Updated : Jul 28, 2025, 03:08 PM IST
  • വ്യത്യസ്ത തീയതികളിൽ ജനിച്ചവർക്ക് വ്യത്യസ്ത വ്യക്തിത്വങ്ങളും ഭാവിയുമായിരിക്കും
  • സംഖ്യാശാസ്ത്രത്തിലൂടെ ജനനത്തീയതി നോക്കി നമുക്ക് ഇതിനെക്കുറിച്ച് അറിയാൻ കഴിയും
  • സംഖ്യാശാസ്ത്രത്തിനും സംഖ്യകൾക്കും നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്
Numerology: ഈ തീയതികളിൽ ജനിച്ച പെൺകുട്ടികളുടെ നാവിൽ വിളയാടും സരസ്വതി ദേവി, നിങ്ങളും ഉണ്ടോ?

Numerology: സംഖ്യാശാസ്ത്രത്തിനും സംഖ്യകൾക്കും നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. സംഖ്യകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ കാര്യങ്ങൾ എല്ലാം പറയുന്ന ജ്യോതിഷത്തിന്റെ ഒരു ഭാഗമാണിത്. ഇതിൽ ഏതൊരു വ്യക്തിയുടെയും വ്യക്തിത്വം മുതൽ ഭാവി വരെ എല്ലാം പറയുന്ന ചില അടിസ്ഥാന സംഖ്യകൾ പരാമർശിച്ചിട്ടുണ്ട്.

Add Zee News as a Preferred Source

Also Read: ഹൻസ് മഹാപുരുഷ രാജയോഗത്തിലൂടെ ഇവർക്കിനി വച്ചടി വച്ചടി കയറ്റം മാത്രം, നിങ്ങളും ഉണ്ടോ?

ഇത്തരത്തിലുള്ള മൂല സംഖ്യയുടെ അടിസ്ഥാനത്തിൽ ആ വ്യക്തിയുടെ ഇഷ്ടം, അവരിൽ ഏത് ദേവന്റെ കൃപയാണ്, അവർ അവരുടെ ജീവിതത്തിലെ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കും എന്നതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ഇന്ന് സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിച്ച ചില ആളുകളെക്കുറിച്ച് അറിയാം...

ഇവരിൽ സരസ്വതി ദേവിയുടെ അനുഗ്രഹത്തെ എപ്പോഴും ഉണ്ടാകും 

സംഖ്യാശാസ്ത്രത്തിൽ ചില പ്രത്യേക മൂല സംഖ്യകളെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ഇവരിൽ സരസ്വതി ദേവി അനുഗ്രഹങ്ങൾ സമൃദ്ധമായി ചൊരിയും. ഇവർ പറയുന്നതെല്ലാം സത്യമായി ഭവിക്കുമെന്നാണ് വിശ്വാസം.

Also Read: ആഗസ്റ്റിൽ കേന്ദ്ര ജീവനക്കാർക്ക് ഡബിൾ ലോട്ടറി! DA യുമായി ബന്ധപ്പെട്ട ഒന്നല്ല രണ്ട് അപ്‌ഡേറ്റുകൾ, അറിയാം...

ആ തീയതികൾ അറിയാം

സംഖ്യാശാസ്ത്രത്തിൽ നൽകിയിരിക്കുന്ന പരാമർശമനുസരിച്ച് ഏതൊരു മാസത്തിലെയും 3, 5, 9, 11, 12, 23, 27, 30 തീയതികളിൽ ജനിച്ചവർക്ക് സരസ്വതി ദേവിയുടെ പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും. ഇവർ പറയുന്നതെല്ലാം സത്യമായി ഭവിക്കും, അതിനി നല്ലതായാലും ചീത്തയായാലും ശരി.

സരസ്വതിയുടെ കൃപ

ശാസ്ത്രമനുസരിച്ച് പുലർച്ചെ 3:10 മുതൽ 3:40 വരെ എല്ലാവരുടെയും നാവിൽ സരസ്വതി ദേവി വിളയാടുന്നു എന്നാണ്.  ഈ സമയത്ത് ഒരാൾ പറയുന്നതും ആഗ്രഹിക്കുന്നതും സത്യമാകും എന്നാണ് വിശ്വാസം. ഈ തീയതികളിൽ ജനിക്കുന്ന പെൺകുട്ടികളുടെ നാവിൽ സരസ്വതി ദേവി ഇപ്പോഴും വിളയാടും. അതുകൊണ്ടുതന്നെ ഇവർ പറയുന്ന ഓരോ വാക്കും സത്യമാകും.

Also Read: ഈ തീയതിയിൽ ജനിച്ചവർ ഭാഗ്യവാന്മാർ, നേടും വൻ സമ്പത്തും സ്നേഹവും!

ഈ തീയതികളിൽ ജനിച്ചവരെ ഒരിക്കലും ദേഷ്യപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യരുതെന്ന് പറയാറുണ്ട്. കാരണം ഇവർ കോപത്തിൽ എന്തെങ്കിലും പറയുകയോ ശപിക്കുകയോ ചെയ്താൽ  അത് സത്യമാകും എന്നാണ്. അതുകൊണ്ടാണ് നമ്മൾ ഇവരുമായി നല്ലതും ശക്തവുമായ ബന്ധം നിലനിർത്തേണ്ടതാണെന്ന് പറയുന്നത്.

ഈ തീയതികളിൽ ജനിക്കുന്ന പെൺകുട്ടികൾ ദേഷ്യത്തിലോ സങ്കടത്തിലോ ആരെയെങ്കിലും ശപിച്ചാൽ അത് സത്യമാകും എന്ന് മാത്രമല്ല അതിന്റെ അനന്തര ഫലം അവരുടെ ജീവിതത്തേയും ബാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News