)
Shukra Uday 2025: സമ്പത്തും മഹത്വവും ബഹുമാനത്തിന്റെയും കാരകനായ ശുക്രൻ ഒമ്പത് ഗ്രഹങ്ങളിൽ വച്ച് മികച്ച ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ ഒരു നിശ്ചിത കാലയളവിനുശേഷം രാശിമാറും. മാർച്ച് 19 ന് ശുക്രൻ മീന രാശിയിൽ അസ്തമിക്കും ശേഷം 4 ദിവസത്തിനുള്ളിൽ ഉദിക്കും.
ശുക്രന്റെ അസ്തമിയ സമയം വളരെ കുറവാണ്. മാർച്ച് 23 ന് ശുക്രൻ മീന രാശിയിൽ ഉദിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും എന്നാൽ ചിലർ ജാഗ്രത പാലിക്കണം. ശുക്രൻ്റെ ഉദയം ഏതൊക്കെ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകുമെന്ന് അറിയാം...
ഇടവം (Taurus): ഈ രാശിയുടെ ഒന്നും ആറാം ഭാവങ്ങളുടെ അധിപനായ ശുക്രൻ പതിനൊന്നാം ഭാവത്തിലാണ് ഉദിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയം, ഭൂമി, കെട്ടിടം, വാഹനം തുടങ്ങിയ കാര്യങ്ങളിൽ ഇവരുടെ ആഗ്രഹങ്ങൾ സഫലമാകും, കരിയറിൽ ധാരാളം നേട്ടങ്ങൾ ഉണ്ടാകാം. ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിക്കും, നിങ്ങളുടെ ജോലിയിൽ സംതൃപ്തരായേക്കാം, ബിസിനസുകാർക്ക് ഗുണം.
മകരം (Capricorn): ഇവർക്കും ശുക്രൻ്റെ ഉദയം ഗുണം നൽകും. ഈ രാശിക്കാരുടെ മൂന്നാം ഭാവത്തിൽ ശുക്രൻ ഉദിക്കും. ഇതിലൂടെ ഇവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കാൻ സാധ്യത. ബുദ്ധിശക്തി വർദ്ധിക്കും, പല മേഖലകളിലും വിജയം, ബിസിനസിൽ ലാഭത്തിനുള്ള അവസരം, ഇണയുമായി ദീർഘകാലമായി നിലനിൽക്കുന്ന ഭിന്നത അവസാനിക്കും. ആരോഗ്യം നല്ലതായിരിക്കും.
കുംഭം (Aquarius): ഈ രാശിയുടെ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപനായ ശുക്രൻ രണ്ടാം ഭാവത്തിലാണ് ഉദിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, സാമ്പത്തിക നേട്ടത്തോടൊപ്പം ജോലിയിലും ബിസിനസിലും വിജയം, ജോലിസ്ഥലത്ത് ജോലി വിലമതിക്കും, പ്രശസ്തി വർദ്ധിക്കും, നേതൃത്വപരമായ കഴിവ് വർദ്ധിക്കും. ശുക്രൻ്റെ അനുഗ്രഹത്താൽ പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.