Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനേയും ചൊവ്വാഴ്‌ച ഹനുമാനേയും ആരാധിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.
ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്താറുമുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും, ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.
ഇടവം (Taurus): ഇന്ന് ഭാഗ്യം ഇവരുടെ കൂടെയുണ്ടാകും. ജോലിയിൽ നേട്ടം. ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങളുടെ ബോസ് നിങ്ങളെ വിദേശത്തേക്ക് അയക്കും. ചില ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നതോടെ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് തോന്നും. യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തികമായി പ്രയോജനമുണ്ടാക്കും. വീട്ടിലെ പ്രശ്‌നങ്ങൾ നീങ്ങും.
Also Read: 100 വർഷങ്ങൾക്ക് ശേഷം സപ്തഗ്രഹി യോഗം; ഇവരുടെ സമയം മാറിമറിയും, ജോലിയിൽ പുരോഗതി!
മിഥുനം (Gemini): ഇന്നത്തെ ദിവസം ഇവർക്ക് വളരെ നല്ലതായിരിക്കും. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും. നിങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ നൽകും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും.
കർക്കടകം (Cancer): ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ധാരാളം പണം ലഭിക്കും. ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കും, നിങ്ങളുടെ ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിക്കും എന്നാൽ കാലക്രമേണ എല്ലാം ശരിയാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതിയുടെ ദിവസം.
Also Read: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഇവരുടെ ഭാഗ്യം തെളിയും, ലഭിക്കും അപാര അനുഗ്രഹങ്ങൾ!
ചിങ്ങം (Leo): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ചില പുതിയ അവസരങ്ങളും തെളിയും. ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കും, പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകുക. ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കും, ബന്ധങ്ങളിൽ മാധുര്യം, ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും.
കന്നി (Virgo): ഇന്നത്തെ ദിവസം ഇവർക്ക് കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ വളരെ നല്ല ദിവസമാണ്, ആരോഗ്യം മികച്ചതായിരിക്കും. പുരോഗതി ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









