Venus Uday In Meen: ജ്യോതിഷത്തിൽ ശുക്രനെ ധനം, തേജസ്സ്, ഐശ്വര്യം, ആഡംബരം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ്റെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം ഈ മേഖലകളിൽ ഒരു പ്രത്യേക സ്വാധീനം ഉണ്ടാകും. സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദാതാവായ ശുക്രൻ മാർച്ച് 23 ന് ഉദിക്കും.
Also Read: 30 വർഷത്തിന് ശേഷം വരുന്ന ഈ രാജയോഗങ്ങൾ ഇവർക്ക് നൽകും വൻ സാമ്പത്തിക നേട്ടം!
ശുക്രൻ തന്റെ ഉന്നത രാശിയായ മീനത്തിൽ ഉദിക്കും. ഇത് എല്ലാ രാശിക്കാരെയും ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കും. ഈ സമയത്ത് ഭാഗ്യം തിളങ്ങുന്ന 3 രാശികളുണ്ട്. ഇവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): ശുക്രൻ്റെ ഉദയം ഇവർക്ക് അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ വരുമാന-ലാഭ ഭാവത്തിലാണ് ശുക്രൻ ഉദിക്കാൻ പോകുന്നത്. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ പുരോഗതിക്ക് സാധ്യത, ആശയവിനിമയം, കല, സംഗീതം, അഭിനയം എന്നീ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം പ്രയോജനകരമായിരിക്കും. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലിസ്ഥലത്ത് പ്രശംസ, നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കുടുംബസമാധാനം നിലനിൽക്കും.
Also Read: വിഷുഫലം 2025: സൂര്യൻ മീന രാശിയിലേക്ക്; വിഷുവോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
കർക്കടകം (Cancer): ശുക്രന്റെ ഉദയം ഇവർക്കും അനുകൂലമായിരിക്കും. ശുക്രൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ ഉദിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, പുതിയ ഊർജ്ജം തെളിയും. ആഗ്രഹങ്ങൾ സഫലമാകും. രാജ്യത്തിനകത്തും വിദേശത്തും യാത്രയ്ക്ക് യോഗം, കരിയറിൽ പുരോഗതി, സാമ്പത്തിക സ്ഥിതി ശക്തമാകും, വരുമാനം ലഭിക്കും.
മിഥുനം (Gemini): ശുക്രൻ്റെ ഉദയം ഇവർക്കും ഗുണം ചെയ്യും. ശുക്രൻ ഈ രാശിയുടെ കർമ്മ ഭവനത്തിൽ ഉദിക്കാൻ പോകുന്നു. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും കാര്യമായ പുരോഗതി നേടും. ജോലി ചെയ്യുകയാണെങ്കിൽ ബമ്പർ ലാഭം ലഭിക്കാം, നിക്ഷേപം അല്ലെങ്കിൽ സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പ്രയോജനകരമാകും, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾലാഭം ലഭിക്കും. പുതിയ പദ്ധതികളിൽ പ്രവർത്തിക്കുന്നത് വിജയം കൈവരിക്കും. നിക്ഷേപത്തിനും സമ്പാദ്യത്തിനും ഈ സമയം അനുയോജ്യം. തൊഴിലില്ലാത്തവർക്കും ജോലി ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









