ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റങ്ങൾ 12 രാശികളെയും സ്വാധീനിക്കും. വ്യത്യസ്ത രീതിയിലാകും ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ ഓരോ രാശികളെയും ബാധിക്കുക. രാഹു കേതുക്കളെ നിഴൽഗ്രഹങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഇന്ന് രാഹുകേതുക്കൾ രാശിമാറുന്ന ദിവസമാണ്. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ് സഞ്ചരിക്കുന്നത്.
12 രാശിക്കാരില്‍ 5 രാശിക്കാർക്കാണ് രാഹു കേതുക്കളുടെ രാശിമാറ്റത്തിലൂടെ ഗുണങ്ങൾ ലഭിക്കുന്നത്. മേടം, മിഥുനം തുടങ്ങി 5 രാശികൾ ജീവിതത്തിൽ പലവിധ നേട്ടങ്ങളും സ്വന്തമാക്കാൻ സാധിക്കും. ഇവരുടെ ആത്മവിശ്വാസം വർധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് ഈ സമയം നേട്ടം ഇരട്ടിയാകും. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് അനായാസം ചെന്നെത്താൻ സാധിക്കും. ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. നിക്ഷേപത്തിൽ നിന്നും ലാഭം നേടാനാകും. ജീവിതത്തിൽ സന്തോഷം നിറയുന്ന സമയമാണിത്.
Also Read: Weekly Horoscope: ഈ ആഴ്ച സമ്പത്തിൽ ആറാടും ഈ രാശിക്കാർ; അറിയാം സമ്പൂർണ വാരഫലം
മിഥുനം രാശിക്കാർക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ കാലയളവിലുണ്ടാകും. അംഗീകാരം നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. പരീക്ഷയില്‍ ഉന്നത വിജയം നേടാൻ സാധിക്കും. തൊഴില്‍ രംഗത്ത് ഉയർച്ചയുണ്ടാകും.
ധനു രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ജോലിയിൽ നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസിനസിലും കാര്യങ്ങൾ അനുകൂലമായി വരും.
വൃശ്ചികം രാശിക്കാർക്ക് മുടങ്ങിക്കിടന്ന ജോലികള്‍ പൂർത്തിയാക്കാൻ കഴിയും. ഏത് ജോലിയിലും വിജയം നേടാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ആത്മവിശ്വാസം വർധിക്കും. ബിസിനസിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും. കുടുംബ ജീവിതത്തിലും സന്തോഷമുണ്ടാകും.
കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ സമയമാണിത്. എല്ലാത്തിലും വിജയം നേടാൻ സാധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം നേടാനാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വിദേശയാത്രക്ക് അവസരമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.