)
നവരാത്രിയിലെ ഒമ്പത് ദിവസങ്ങളും വളരെ പവിത്രമായി ആചരിക്കുന്നു. ഗുപ്ത നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിലും ആരാധനകളും പൂജകളും നടത്തിവരുന്നു. ദേവിയുടെ ഓരോ രൂപങ്ങളെയും പ്രത്യേകമായി ആരാധിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ നാല് വരെയാണ് ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ.
ജൂലൈ മൂന്നിന് ഗുപ്ത നവരാത്രിയിലെ അഷ്ടമി ദിനമാണ്. ഈ ദിവസം ദുർഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനായി പ്രത്യേക പൂജകൾ ചെയ്യുന്നത് ദേവിയുടെ അനുഗ്രഹം നേടാൻ സഹായിക്കും. ദേവിയെ പ്രീതിപ്പെടുത്താൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നും ദേവിയുടെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിൽ എന്തെല്ലാം നേടങ്ങൾ നൽകുമെന്നും അറിയാം.
ഗുപ്ത നവരാത്രിയുടെ എട്ടാമത്തെ രാത്രിയിൽ കാളി ദേവിയെ ആരാധിക്കുന്നു. ഈ ദിവസം ദേവിയെ ആരാധിക്കുന്നത് ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ വരുത്തും. നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നതിന് ദേവിക്ക് രണ്ട് ഗ്രമ്പൂ അല്ലെങ്കിൽ രണ്ട് നാളികേരം എന്നിവ നിവേദ്യമായി അർപ്പിക്കുക.
രണ്ട് മുതൽ ഒമ്പത് വയസ് വരെ പ്രായമുള്ള പെൺകുട്ടികളെ ദേവിയായ സങ്കൽപ്പിച്ച് കന്യാ പൂജ നടത്തുന്നത് ദേവിയെ പ്രീതിപ്പെടുത്തും. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുക. സമ്മാനങ്ങൾ നൽകുന്നതും അവരുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങുന്നതും ജീവിതത്തിൽ അനുഗ്രഹങ്ങൾ നൽകും. ദുർഗാദേവിയുടെ അനുഗ്രഹത്താൽ വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.